സർക്കാർ ആശുപത്രികളിൽ മെഡിക്കൽ ഉപകരണങ്ങൾ പാഴാക്കിയ സംഭവം: അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു

സർക്കാർ ആശുപത്രികളിൽ മെഡിക്കൽ ഉപകരണങ്ങൾ പാഴാക്കിയ സംഭവം: അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു
സർക്കാർ ആശുപത്രികളിൽ മെഡിക്കൽ ഉപകരണങ്ങൾ പാഴാക്കിയ സംഭവം: അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു
Share  
എഴുത്ത്

News desk

2026 Jul 10, 07:22 PM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കോടിക്കണക്കിന് രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ പാഴാക്കി കളഞ്ഞ സംഭവം അന്വേഷിക്കുന്നതിനായി ആരോഗ്യവകുപ്പ് വിദഗ്ധ സമിതിയെ രൂപീകരിച്ച് ഉത്തരവിറക്കി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷയായ സമിതിയാണ് ഈ ഗുരുതരമായ വീഴ്ച അന്വേഷിക്കുക. ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യവകുപ്പ് ഡയറക്ടർ, എൻ.എച്ച്.എം. ഡയറക്ടർ എന്നിവർ ഉൾപ്പെടുന്നതാണ് അന്വേഷണ ചുമതലയുള്ള ഉന്നതതല സമിതി. ആരോഗ്യവകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ സ്ഥാപനങ്ങളിലും സമഗ്രമായ പരിശോധന നടത്താൻ സമിതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


​വയനാട് മെഡിക്കൽ കോളേജിലെ ഗോഡൗണിൽ കോടിക്കണക്കിന് രൂപ വിലവരുന്ന മെഡിക്കൽ ഉപകരണങ്ങൾ യാതൊരു സുരക്ഷിതത്വവുമില്ലാതെ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഇപ്പോൾ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഒന്നിന് 20 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ആറ് മൊബൈൽ മോർച്ചറി യൂണിറ്റുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങളാണ് ഇവിടെ നശിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വയനാട്ടിൽ സന്ദർശനം നടത്തിയ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ഈ ദയനീയ സാഹചര്യം നേരിട്ട് കണ്ട് ബോധ്യപ്പെട്ടിരുന്നു.


​ഇതിനെത്തുടർന്ന് എൽ.ഡി.എഫ്. സർക്കാരിന്റെ കഴിഞ്ഞ പത്ത് വർഷത്തെ ഭരണകാലയളവിൽ വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളെക്കുറിച്ച് വിശദമായ ആഭ്യന്തര ഓഡിറ്റ് നടത്താൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്ത് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ.) മുഖേന നടത്തിയ മുഴുവൻ ഇടപാടുകളും ഇതോടൊപ്പം പരിശോധനയ്ക്ക് വിധേയമാക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങളുടെ കൃത്യമായ കണക്കെടുക്കാനും മന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N