കോഴിക്കോട്: ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് റോഡിലെറിഞ്ഞ് നശിപ്പിച്ച സംഭവത്തിൽ യുവാവിനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി തച്ചംപൊയിൽ സ്വദേശിയായ ഷാഹിദ് അലിയാണ് ഈ കേസിൽ പിടിയിലായത്. ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് പി. ദിനേഷ്, ഹൈവേ പൊലീസിലെ സീനിയർ സി.പി.ഒ. സനോജ് കുമാർ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന തന്റെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തി എന്ന് ആരോപിച്ചായിരുന്നു പ്രതി പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ തിരിഞ്ഞതും ആക്രമണം അഴിച്ചുവിട്ടതും. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഫോൺ തട്ടിയെടുത്ത് എറിഞ്ഞുടച്ച് നശിപ്പിക്കുകയും ചെയ്തതിനാണ് പ്രതിക്കെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ ഷാഹിദ് അലിക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































