കണ്ണൂർ: മിനിമം വേതനം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് കണ്ണൂർ ജില്ലയിലെ ആറ് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ നടത്തുന്ന സമരം ഒത്തുതീർപ്പില്ലാതെ തുടരുന്നു. പ്രശ്നപരിഹാരത്തിനായി വ്യാഴാഴ്‌ച കളക്‌ടറുടെ നേതൃത്വത്തിൽ വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ്റെ (ഐ.എൻ.എ.) നേത്യത്വത്തിൽ നടക്കുന്ന ഈ സമരം ഒത്തുതീർപ്പാക്കുന്നതിനായി ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) ജി.ജയേഷിൻ്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
പകൽ 11 മണിക്ക് ആരംഭിക്കുന്ന പുതിയ ചർച്ചയിൽ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളും നഴ്‌സുമാരുടെ പ്രതിനിധികളും പങ്കെടുക്കും. കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് പി.എ.ൻ.പുരുഷോത്തമൻ, ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്), ഐ.എൻ.എ. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എ.മുഹമ്മദ് ഷിഹാബ്, ജോയിന്റ് സെക്രട്ടറി അനുപമ, വൈസ് പ്രസിഡൻ്റ് ടെജിമോൾ, ജില്ലാ പ്രസിഡന്റ് സോഫിയ അബ്രഹാം, സമരസമിതി ചെയർമാൻ റഷീദ് കവ്വായി, വൈസ് ചെയർമാൻ പി.അജയകുമാർ എന്നിവർ പങ്കെടുത്തിരുന്നു. ഇന്നത്തെ ചർച്ചയിലൂടെ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































