പശ്ചിമേഷ്യൻ യുദ്ധസാഹചര്യം: സർക്കാർ പ്രത്യേക പ്രവാസി പഠനകമ്മിറ്റി രൂപവത്കരിക്കണമെന്ന് കാന്തപുരം

പശ്ചിമേഷ്യൻ യുദ്ധസാഹചര്യം: സർക്കാർ പ്രത്യേക പ്രവാസി പഠനകമ്മിറ്റി രൂപവത്കരിക്കണമെന്ന് കാന്തപുരം
പശ്ചിമേഷ്യൻ യുദ്ധസാഹചര്യം: സർക്കാർ പ്രത്യേക പ്രവാസി പഠനകമ്മിറ്റി രൂപവത്കരിക്കണമെന്ന് കാന്തപുരം
Share  
എഴുത്ത്

News desk

2026 Jul 10, 09:32 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കുന്ദമംഗലം: പശ്ചിമേഷ്യൻ യുദ്ധസാഹചര്യം വീണ്ടും ആശങ്കയുയർത്തുന്ന പശ്ചാത്തലത്തിൽ പ്രവാസി മലയാളികൾ നേരിടുന്ന സാമ്പത്തിക-സാമൂഹിക അരക്ഷിതാവസ്ഥ അതീവ ഗുരുതരമാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ പറഞ്ഞു. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ കൃത്യമായി പഠിക്കുന്നതിനും പ്രവാസികൾക്കായി കൃത്യമായ സമാശ്വാസ പുനരധിവാസ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനുമായി സർക്കാർ ഒരു പ്രത്യേക പഠനകമ്മിറ്റിക്ക് രൂപം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മർകസ് ഗ്ലോബൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവാസി സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


​ചടങ്ങിൽ വി.പി.എം. ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥനയ്ക്ക് നേതൃത്വം നൽകിയ സമ്മേളനത്തിൽ മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സി.പി. ഉബൈദുല്ല സഖാഫി, ദുൽകിഫിൽ സഖാഫി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.


​സമ്മിറ്റിനോടനുബന്ധിച്ച് നടന്ന വിവിധ സെഷനുകൾക്ക് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്‌ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ജസീൽ കാമിൽ സഖാഫി, ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി, ഉസ്‌മാൻ സഖാഫി തിരുവത്ര, എം.സി. അബ്ദുൽ ഗഫൂർ മാസ്റ്റർ വാഴക്കാട്, റോഷൻ നൂറാനി, മർസൂഖ് സഅദി കാമിൽ സഖാഫി, ശരീഫ് കാരശ്ശേരി, കരീം ഹാജി മേമുണ്ട എന്നിവർ നേതൃത്വം നൽകി.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N