ചിറയിൻകീഴ്: പുണെയിൽനിന്നുള്ള സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ (സി.ഡബ്ല്യു.പി.ആർ.എസ്.) ഉന്നതതല വിദഗ്ധസംഘം മുതലപ്പൊഴി ഹാർബറും കടലേറ്റത്തിൽ വീടുകൾ നഷ്ട്‌ടപ്പെടുന്ന അഞ്ചുതെങ്ങ് പഞ്ചായത്തിലെ തീരപ്രദേശങ്ങളും സന്ദർശിച്ചു. പുതിയ പുലിമുട്ട് നിർമാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ പങ്കുവെച്ച ആശങ്കകൾ നേരിട്ടു വിലയിരുത്താനാണ് സംഘം എത്തിയത്. ഹാർബറിലെ അശാസ്ത്രീയമായ നിർമാണത്തിനു പരിഹാരമായി നിലവിൽ നിർമാണം പുരോഗമിക്കുന്ന പുതിയ പുലിമുട്ടിന്റെ ഘടന പൂർത്തിയായാൽ മാത്രമേ പൂർണമായ ഗുണം ലഭിക്കുകയുള്ളൂവെന്ന് സന്ദർശനത്തിന് ശേഷം അവർ വ്യക്തമാക്കി.
പുലിമുട്ടിന്റെ ബാക്കിയുള്ള 205 മീറ്റർ ഭാഗത്തെ നിർമാണം പൂർത്തിയാകുന്നതോടെ വടക്കുഭാഗത്തുനിന്നുള്ള ശക്തമായ തിരയടി ഇല്ലാതാകുകയും മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായി കടലിൽപ്പോകാൻ സാധിക്കുകയും ചെയ്യും. നിലവിലെ ഘടനയിൽ മാറ്റംവരുത്തുന്നത് ചെലവു കൂട്ടുമെന്നല്ലാതെ മറ്റു ഗുണമില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കൂടാതെ അഴിമുഖത്ത് രൂപപ്പെട്ടിട്ടുള്ള മണൽത്തിട്ടകൾ അടിയന്തരമായി ഡ്രെജ്ജിങ് നടത്തി നീക്കംചെയ്യാനും ഹാർബർ എൻജിനിയറിങ് വകുപ്പിന് സംഘം നിർദേശം നൽകി.
അഡീഷണൽ ഡയറക്‌ടർ ഡോ. ജെ.സിൻഹ, സയന്റിസ്റ്റ് ബി.ആർ.തായഡെ, രമ്യാ ഹരിദാസ് എം.എൽ.എ., ഹാർബർ ചീഫ് എൻജിനിയർ കെ.പി.വൈ. ഗായ എന്നിവരടങ്ങുന്ന സംഘമാണ് പ്രദേശം സന്ദർശിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രിമാരും സ്ഥലം സന്ദർശിച്ചിരുന്നു. അഴിമുഖത്തെ മണൽ മാറ്റുന്നതിനായി വിവിധ കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും വരും ഘട്ടങ്ങളിലും സർക്കാരിന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്നും രമ്യാ ഹരിദാസ് എം.എൽ.എ. അറിയിച്ചു. സന്ദർശനവുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് സി.ഡബ്ല്യു.പി.ആർ.എസ്. ഉടൻ തന്നെ സർക്കാരിന് സമർപ്പിക്കുന്നതായിരിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും ഹാർബറിലെ തുടർനടപടികൾ സ്വീകരിക്കുക.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































