മണിയൂർ: ചെരണ്ടത്തൂരിൽ ഗൃഹനാഥനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെരണ്ടത്തൂർ ചാലിൽ പാറോൽ ഗോപി (60) ആണ് മരിച്ചത്. വീടിന്റെ കിടപ്പുമുറിയിലെ ജനൽ കർട്ടൻ പൈപ്പിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്ന് ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.
ഗോപിയുടെ ഭാര്യ മല്ലിക പുറത്തുപോയ സമയത്തായിരുന്നു സംഭവം നടന്നത്. ഇവർ തിരികെ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ ജനൽ കർട്ടൻ പൈപ്പിൽ കെട്ടിത്തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. എന്നാൽ മൃതദേഹത്തിന്റെ കാൽ നിലത്തുതൊട്ട നിലയിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഈ സാഹചര്യം മരണത്തിൽ ശക്തമായ ദുരൂഹതയുയർത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പയ്യോളി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണം വ്യക്തമാകാൻ ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തിവരികയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































