പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ ഹോസ്റ്റലുകളിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കിട്ടുന്നത് മലിനജലം. കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയ കണ്ടെത്തി. പൊതുമരാമത്ത് വകുപ്പിന്റെ അറ്റകുറ്റപണിക്കിടെ മലിനജനം കുഴൽക്കിണറിൽ എത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥികൾ ചെളിവെള്ളം നിറച്ച ബക്കറ്റുകളുമായി പ്രതിഷേധിച്ചു.
പാലക്കാട് മെഡിക്കൽ കോളജിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകളിൽ 500 ൽ അധികം വിദ്യാർത്ഥികളാണ് താമസിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം ഉണ്ടാക്കുന്നത് ഈ വെള്ളം ഉപയോഗിച്ചായിരുന്നു. വെള്ളത്തിൻ്റെ നിറം മാറിയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഈ കോളി ബാക്ടീരിയയുടെ സാനിധ്യം കണ്ടെത്തിയതോടെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. ക്യാമ്പസിനകത്ത് പിഡബ്ല്യഡി റോഡ് നിർമ്മിക്കുന്നുണ്ട്. ഇതിനിടെ കുഴൽ കിണറിലേക്ക് മലിനജലം ഒഴുകിയെത്തിയെന്നാണ് പരാതി. 50 ഓളം വിദ്യാർത്ഥികൾ വയറിളക്കം ബാധിച്ച് ചികിത്സയിലാണ്. ടാങ്കറുകളിൽ വെള്ളമെത്തിച്ച് താത്കലിയ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് കോളേജ് അധികൃതർ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































