കോഴിക്കോട്: കുടുംബവഴക്കിനെത്തുടർന്ന് അബോധാവസ്ഥയിലായ ഭാര്യ മരിച്ചെന്ന് കരുതി സ്റ്റേഷനിലെത്തി കീഴടങ്ങിയ ഭർത്താവിന്റെ മൊഴിക്ക് പിന്നാലെ, പൊലീസ് നടത്തിയ സമയോചിതമായ ഇടപെടലിൽ വീട്ടമ്മയ്ക്ക് രക്ഷപ്പെടൽ. കോഴിക്കോട് വെള്ളയിൽ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ സക്കീർ (49) ആണ് ഭാര്യ നസീലയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ചൊവ്വാഴ്ച രാത്രി വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. എന്നാൽ, സക്കീറിനെ സ്റ്റേഷനിൽ ഇരുത്തി പൊലീസ് സംഘം ഉടൻ തന്നെ വീട്ടിലെത്തി പരിശോധിച്ചപ്പോൾ നസീലയ്ക്ക് ജീവനുണ്ടെന്ന് കണ്ടെത്തുകയും ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുകയുമായിരുന്നു. വധശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതിയെ റിമാൻഡ് ചെയ്തു.
കുടുംബവഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് സക്കീർ ഭാര്യ നസീലയുടെ കഴുത്തുഞെരിച്ചത്. കഴുത്തുഞെരടിയതോടെ അബോധാവസ്ഥയിലായ ഭാര്യ മരിച്ചെന്ന് ഉറപ്പിച്ചാണ് ഇയാൾ നേരെ സ്റ്റേഷനിലേക്ക് നടന്നത്. പ്രതിയുടെ മൊഴി കേട്ടയുടൻ ഒട്ടും സമയം കളയാതെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ സക്കീറിന്റെ വീട്ടിലേക്ക് തിരിക്കുകയായിരുന്നു. ബന്ധുക്കളെയും അയൽവാസികളെയും കൂട്ടി അകത്തുകയറി പരിശോധിച്ചപ്പോഴാണ് നസീലയ്ക്ക് ശ്വാസമുണ്ടെന്ന് ബോധ്യപ്പെട്ടത്. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.
പ്രാഥമിക പരിശോധനയിൽ ഉയർന്ന പൾസും രക്തസമ്മർദവും രേഖപ്പെടുത്തിയതോടെ ഡോക്ടർമാർ അടിയന്തരമായി ഓക്സിജൻ നൽകുകയും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. നസീലയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ടെങ്കിലും നിലവിൽ അവർ അപകടാവസ്ഥ തരണം ചെയ്തതായി വെള്ളയിൽ പൊലീസ് അറിയിച്ചു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത നസീലയെ നിലവിൽ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































