മലപ്പുറം: മലപ്പുറത്ത് 23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവെന്ന് പരാതിയിൽ നഷ്ടപരിഹാരത്തിന് ഉത്തരവ്. സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവിറങ്ങിയത്. മലപ്പുറം പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ജില്ലാ ഉപഭോകൃത കമ്മീഷൻ്റെ ഉത്തരവ്.
2018 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ചേലാകർമ്മത്തിന് ശേഷം അണുബാധയേറ്റ് പഴുപ്പ് ബാധിച്ച കുഞ്ഞിനെ തൃശൂർ അമലാ ആശുപത്രിയിലും ജൂബിലി മിഷൻ ആശുപത്രിയിലും ചികിത്സിച്ചിരുന്നു. ചേലാകർമ്മം നടത്തിയ ആശുപത്രിക്കെതിരെയുള്ള അന്വേഷണത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും ഡോക്ടർക്ക് പരിചയ കുറവുണ്ടെന്നും കണ്ടെത്തി. കുഞ്ഞിന് ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടിവരുന്ന ദുരിതം മുൻനിർത്തിയാണ് ഉപഭോകൃത കമ്മീഷന്റെ ഉത്തരവ്. ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ 9% പലിശ ഉൾപ്പെടുത്തി നഷ്ട പരിഹാരം നൽകണമെന്ന് ഉത്തരവിൽ പറയുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































