മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം ബൈക്ക് ഡിവൈഡറിലിടിച്ച് അപകടം

മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം ബൈക്ക് ഡിവൈഡറിലിടിച്ച് അപകടം
മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം ബൈക്ക് ഡിവൈഡറിലിടിച്ച് അപകടം
Share  
എഴുത്ത്

News desk

2026 Jul 09, 05:28 PM
kkn
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: ദേശീയപാതയിൽ കൊയിലാണ്ടിക്ക് സമീപം മൂടാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് വീണ്ടും അപകടം. ബുധനാഴ്ച വൈകുന്നേരം 6.45-ഓടെ ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരന് പരിക്കേറ്റു. നാട്ടുകാർ ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.


ഈ മേഖലയിൽ അപകടങ്ങൾ നിത്യസംഭവമായി മാറുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. ജൂലൈ മാസം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ മാത്രം മൂന്ന് അപകടങ്ങളാണ് ഈ ഭാഗത്ത് റിപ്പോർട്ട് ചെയ്തത്. റോഡ് നവീകരണത്തിന് ശേഷം സ്ഥാപിച്ച ഡിവൈഡറുകളിൽ ആവശ്യത്തിന് റിഫ്ലക്ടറുകളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തതാണ് രാത്രികാലങ്ങളിൽ ഉൾപ്പെടെ അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം അപകടങ്ങൾ തടയാൻ ബ്ളിങ്കർ ലൈറ്റുകൾ സ്ഥാപിക്കണമെന്നും അടിയന്തരമായി സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N