തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ ഓൺലൈൻ ഫയൽ നീക്കത്തിനായി ഉപയോഗിക്കുന്ന 'അയാപ്സ്' (iAPS) സോഫ്റ്റ്‌വെയറിന് നേരെ മാൽവെയർ ആക്രമണ ശ്രമം. സൈബർ ആക്രമണത്തെ തുടർന്ന് വെബ്സൈറ്റിന്റെ പ്രവർത്തനം അൽപ്പസമയത്തേക്ക് തടസ്സപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും സേവനം പൂർണ്ണമായി പുനഃസ്ഥാപിക്കുകയും ചെയ്തു. ചുരുങ്ങിയ സമയത്തേക്ക് ഫയൽ നീക്കം തടസ്സപ്പെട്ടതൊഴിച്ചാൽ മറ്റ് സുരക്ഷാ വീഴ്ചകളോ വിവരച്ചോർച്ചയോ ഉണ്ടായിട്ടില്ലെന്നും, ഫയലുകളിലെ വിവരങ്ങളെല്ലാം പൂർണ്ണമായും സുരക്ഷിതമാണെന്നും പൊലീസ് ആസ്ഥാനത്തുനിന്ന് അറിയിച്ചു. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ അതിനുള്ള ശ്രമമാണ് നടന്നതെന്നും സൈബർ ഡിവിഷൻ സ്ഥിരീകരിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































