നവീകരിച്ച തിരൂർ റെയിൽവേ സ്റ്റേഷൻ ഈ മാസം അവസാനം നാടിന് സമർപ്പിക്കും

നവീകരിച്ച തിരൂർ റെയിൽവേ സ്റ്റേഷൻ ഈ മാസം അവസാനം നാടിന് സമർപ്പിക്കും
നവീകരിച്ച തിരൂർ റെയിൽവേ സ്റ്റേഷൻ ഈ മാസം അവസാനം നാടിന് സമർപ്പിക്കും
Share  
എഴുത്ത്

News desk

2026 Jul 09, 09:50 AM
kkn
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരൂർ: നവീകരണ പ്രവൃത്തികൾ പൂർത്തിയായ തിരൂർ റെയിൽവേ സ്റ്റേഷൻ ഈ മാസം അവസാനവാരത്തോടെ നാടിന് സമർപ്പിക്കുമെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ (ഡി.ആർ.എം.) മധുക്കർ റോട്ട് അറിയിച്ചു. റെയിൽവേ സ്റ്റേഷനിൽ നേരിട്ടെത്തി നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്റ്റേഷനിൽ പൂർണസജ്ജമായ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്.) സംവിധാനം ഉടൻ യാഥാർഥ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നാം പ്ലാറ്റ്‌ഫോമിൽ മേൽക്കൂരയില്ലാത്തതിനാൽ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ജനറൽ കോച്ചുകളിലെ യാത്രക്കാരും പ്ലാറ്റ്‌ഫോമിലെ വ്യാപാരികളും നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഉടൻ പരിഹാരം കാണുമെന്നും ഡി.ആർ.എം. ഉറപ്പുനൽകി.


​തിരൂരിലെത്തിയ ഡി.ആർ.എമ്മിനെ സ്റ്റേഷൻ മാനേജർ സി.വി. വിനോദ്കുമാർ, കൊമേഴ്‌സ്യൽ സ്റ്റേഷൻ മാനേജർ എൻ. സോമസുന്ദരൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. എ.ഡി.ആർ.എം. ജെറിൻ ആനന്ദ്, സീനിയർ ഡിവിഷണൽ മാനേജർ സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻസ്, സീനിയർ ഡിവിഷണൽ എൻജിനിയർ (വെസ്റ്റ്) അഭിഷേക് വർമ, സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ ബാലമുരളി, ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ അമ്പുകുമാർ എന്നിവരും പരിശോധനാ സംഘത്തിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N