മണ്ണാർക്കാട്: താലൂക്കിൽ രാവിലെ മുതൽ പെയ്ത കനത്ത മഴയെത്തുടർന്ന് കുന്തിപ്പുഴയിലും വെള്ളിയാർ പുഴയിലും ജലനിരപ്പ് അപകടകരമാംവിധം ഉയർന്നു. മലയോര മേഖലയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ അലനല്ലൂർ കണ്ണംകുണ്ട് കോസ്‌വേ പൂർണമായും വെള്ളത്തിനടിയിലാവുകയും അലനല്ലൂർ-എടത്തനാട്ടുകര റൂട്ടിൽ വാഹനഗതാഗതം പൂർണമായി തടസ്സപ്പെടുകയും ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3.30-ഓടെയാണ് പാലത്തിന് മുകളിലേക്ക് വെള്ളം കയറിയത്. പാലവും സമീപത്തെ റോഡുകളും മുങ്ങിയതോടെ യാത്രക്കാർ പിന്നീട് ഉണ്യാൽ വഴി കിലോമീറ്ററുകൾ ചുറ്റിയാണ് എടത്തനാട്ടുകരയിലെത്തിയത്. മഴക്കാലത്ത് ഈ ഉയരം കുറഞ്ഞ പാലം മുങ്ങുന്നത് പതിവായതിനാൽ പുതിയ പാലം വേണമെന്ന ആവശ്യം ശക്തമാണ്. ഇതിനായി ബജറ്റിൽ തുക അനുവദിക്കുകയും സ്ഥലപരിശോധന നടത്തുകയും ചെയ്തിരുന്നു.
സൈലന്റ്‌വാലി മേഖലയിലും മഴ കനത്തതോടെ കുന്തിപ്പുഴയോരത്തെ താഴ്ന്ന പ്രദേശങ്ങളിലെ പാടശേഖരങ്ങളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. താലൂക്കിലെ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടത് കാൽനടയാത്രയും വാഹനഗതാഗതവും ദുഷ്‌കരമാക്കി. ചങ്ങലീരി റോഡിൽ സഹകരണ ബാങ്കിന് സമീപം അഴുക്കുചാലില്ലാത്തതിനാൽ 50 മീറ്ററോളം ദൂരം റോഡ് പൂർണമായും വെള്ളത്തിനടിയിലായി. ഇവിടെ വെള്ളക്കെട്ടിൽപ്പെട്ട് രണ്ട് കാറുകൾ അപകടത്തിൽപ്പെട്ടെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഭീമനാടുനിന്ന് നാട്ടുകൽ 55-ാം മൈൽ ഭാഗത്തേക്കുള്ള റോഡിൽ വടശ്ശേരിപ്പുറത്ത് പാടശേഖരത്തോട് ചേർന്ന ഭാഗം ഇടിഞ്ഞുതാണത് വലിയ യാത്രാഭീഷണി ഉയർത്തുന്നുണ്ട്. റോഡരികിലെ വൈദ്യുതത്തൂണും ഇവിടെ അപകടാവസ്ഥയിലാണ്. മഴ തുടരുന്നതിനാൽ ഈ ഭാഗത്ത് വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതായും പ്രദേശവാസികൾ ആശങ്കപ്പെടുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































