കൊച്ചി: ഭൂട്ടാൻ വാഹനക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് അത്യാധുനിക ടൊയോട്ട ലാൻഡ് ക്രൂസർ എസ്.യു.വി.കൾ കൂടി കസ്റ്റംസ് പ്രിവന്റീവ് സംഘം പിടിച്ചെടുത്തു. വ്യാജ രജിസ്ട്രേഷൻ നമ്പറുകൾ ഘടിപ്പിച്ച നിലയിൽ ബെംഗളൂരുവിൽ നിന്നാണ് ഈ വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത രണ്ട് വാഹനങ്ങളും ബെംഗളൂരുവിലുള്ള മലയാളികളുടേതാണെന്നാണ് വിവരം. ഭൂട്ടാൻ രജിസ്ട്രേഷനിലുള്ള ആഡംബര വാഹനങ്ങൾ കണ്ടെത്താനായി പ്രഖ്യാപിച്ച 'ഓപ്പറേഷൻ നുംഖോർ' പദ്ധതിയുടെ ഭാഗമായി കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചതിന്റെ ആദ്യഘട്ടമായാണ് ഈ നടപടി.
കേസിലെ പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബെംഗളൂരുവിൽ വിൽപന നടത്തിയ ഈ ആഡംബര വാഹനങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കസ്റ്റംസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനങ്ങൾ എവിടെയുണ്ടെന്നും നിലവിൽ ആരെല്ലാമാണ് ഇവ ഉപയോഗിക്കുന്നതെന്നും പ്രിവന്റീവ് സംഘം കണ്ടെത്തുകയായിരുന്നു. വാഹനങ്ങൾ പിടിച്ചെടുത്തതിന് പിന്നാലെ നിലവിലെ ഉടമകളോട് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
പുതിയ രണ്ട് വാഹനങ്ങൾ കൂടി കസ്റ്റഡിയിലെടുത്തതോടെ ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്ത ആകെ വാഹനങ്ങളുടെ എണ്ണം 60 ആയി ഉയർന്നു. കേസിൽ നേരത്തെ നടൻ ദുൽഖർ സൽമാന്റെ നാല് ആഡംബര വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുക്കുകയും കഴിഞ്ഞയാഴ്ച അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തൻ്റെ കൈവശമുള്ള വാഹനങ്ങളുടെ മുഴുവൻ രേഖകളും കസ്റ്റംസ് മുൻപാകെ ഹാജരാക്കാൻ ദുൽഖറിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































