കോഴിക്കോട്: ബീച്ച് ജനറൽ ആശുപത്രിയിലെ വാർഡിന്റെ സീലിങ് പൊളിഞ്ഞുവീണു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ പത്താം വാർഡിനോട് ചേർന്ന ഐസൊലേഷൻ വാർഡിലാണ് സംഭവം. ഈ സമയം വാർഡിൽ രോഗി ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഓടിട്ട പഴയ കെട്ടിടത്തിന് താഴെ നിർമ്മിച്ച സീലിങ്ങാണ് പെട്ടെന്ന് തകർന്നു വീണത്. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ ചോർച്ചയുള്ളതായി ആക്ഷേപമുണ്ട്. അപകടത്തെ തുടർന്ന് പി.ഡബ്ല്യൂ.ഡി വിഭാഗം സ്ഥലത്തെത്തി കെട്ടിടത്തിന്റെ നിർമാണ ഘടനയും സുരക്ഷിതത്വവും വിലയിരുത്തി. ആശുപത്രിയിലെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതായി സ്ഥലം സന്ദർശിച്ച വാർഡ് കൗൺസിലർ സഫറി വെള്ളയിൽ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





































