പേരാമ്പ്ര: ജലജീവൻ പദ്ധതിക്കുവേണ്ടി പൈപ്പ് ലൈൻ സ്ഥാപിക്കാനായി ചേനോളി പള്ളിക്കുന്ന് കനാൽ ഭാഗത്ത് റോഡിനോട് ചേർന്ന് പൈപ്പുകൾ ഉയരത്തിൽ കൂട്ടിയിട്ടത് വാഹനയാത്രികർക്ക് വലിയ സുരക്ഷാഭീഷണിയാകുന്നതായി പരാതി. വലിയ പൈപ്പുകൾ സുരക്ഷിതമല്ലാത്ത രീതിയിൽ മേൽക്കുമേൽ ഉയരത്തിൽ കൂട്ടിയിട്ടിരിക്കുന്നത് ഇളകി താഴേക്ക് പതിച്ചാൽ വലിയ അപകടങ്ങൾക്കിടയാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. നിലവിൽ ചെറിയ കരിങ്കൽ ചീളുകൾ മാത്രമാണ് പൈപ്പ് ഉരുണ്ടുപോകാതിരിക്കാൻ അടിയിൽ വെച്ചിട്ടുള്ളത്.
നിരവധി വാഹനങ്ങളും കാൽനടയാത്രികരും നിത്യേന സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, കുറ്റ്യാടി ജലസേചന പദ്ധതി അസിസ്റ്റന്റ് എൻജിനീയർ സുബിനെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് രഞ്ജിത്ത് തുമ്പക്കണ്ടി നേരിട്ട് പരാതി അറിയിച്ചു. നാട്ടുകാരുടെയും യാത്രക്കാരുടെയും ആശങ്ക അടിയന്തരമായി ഒഴിവാക്കാൻ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ചെയ്യണമെന്ന് ജലസേചന പദ്ധതി അധികൃതർ ബന്ധപ്പെട്ട കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





































