കോഴിക്കോട്: കോറോ ഹെൽത്ത് വെസ്റ്റ്ഹിൽ ഓഫീസ് പൂട്ടിയതിനെത്തുടർന്ന് പെരുവഴിയിലായ ജീവനക്കാരെ പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. സന്ദർശിച്ചു. ചൊവ്വാഴ്ച ഓഫീസ് തുറക്കാത്തതിനെത്തുടർന്ന് പുറത്ത് കൂടിനിന്ന തൊഴിലാളികളെയാണ് അദ്ദേഹം നേരിട്ടെത്തി കണ്ടത്. ലാഭകരമായ നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽനിന്നും യാതൊരുവിധ നോട്ടീസും നൽകാതെ, നിലവിലുള്ള തൊഴിൽനിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെ ഈ കമ്പനിയുടെ ഓഫീസുകൾക്കൊന്നും പ്രശ്‌നമില്ലാത്ത സാഹചര്യത്തിലാണ് ഇവിടത്തെ രണ്ട് ഓഫീസുകൾ പൂട്ടുന്നതെന്നും ഇത് അതീവ ഗൗരവമുള്ള വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ രാജ്യത്തെ ലേബർ കോഡ് പ്രകാരം മൂന്നുമാസത്തെ ശമ്പളം നൽകാനാണ് മാനേജ്‌മെന്റ് തീരുമാനം. എന്നാൽ ലേബർ കോഡ് നടപ്പാക്കാത്ത സംസ്ഥാനമാണ് കേരളമെന്നും കമ്പനിയുടെ ഈ നീക്കം തൊഴിലാളികളെ വ്യക്തമായി ചൂഷണം ചെയ്യുന്നതാണെന്നും എം.എ.എൽ.എ ആരോപിച്ചു. വിഷയത്തിൽ കമ്പനി അധികൃതരുമായി സംസാരിക്കാൻ അദ്ദേഹം ഓഫീസിലേക്ക് ചെന്നെങ്കിലും വാതിൽ പൂട്ടിക്കിടക്കുകയായിരുന്നു. ഗർഭിണികളും സുഖമില്ലാത്തവരും ഉൾപ്പെടെയുള്ള ജീവനക്കാർ ഉച്ചവരെ ഓഫീസിന് പുറത്ത് വെയിലുംകൊണ്ട് നിന്നിട്ടും അവരെ അകത്തു കയറി ഇരിക്കാൻപോലും അനുവദിക്കാത്ത ക്രൂരതയാണ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



































