കോഴിക്കോട് പ്രോവിഡൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളിലും ഇൻട്രാക്ടീവ് പാനലുകൾ സ്ഥാപിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പാനൽ സ്വിച്ച് ഓൺ ചെയ്‌തുകൊണ്ട് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ദേശീയ സ്കൂൾ ബാൻഡ് മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ബാൻഡ് ടീമിനെയും ദേശീയ ബാസ്ക്കറ്റ്ബോൾ ജേതാക്കളെയും പ്രധാനാധ്യാപിക സിസ്റ്റർ മരിയ മിനിഷയെയും മന്ത്രി പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി.
പി.ടി.എ. പ്രസിഡൻ്റ് കെ. പ്രശാന്ത് അധ്യക്ഷതവഹിച്ച ചടങ്ങിൽ കെ. ജയന്ത് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, പ്രൊവിഷ്യൽ സുപ്പീരിയർ സിസ്റ്റർ മരിയ ജസീന, കൗൺസിലർ സാഫറി വെള്ളയിൽ, മദർ സുപ്പീരിയർ സിസ്റ്റർ മരിയ സെലിൻ, എ.ഇ.ഒ. കെ.വി. മൃദുല, പ്രിൻസിപ്പൽ സിസ്റ്റർ സിൽവി ആൻ്റണി, എസ്.എം.സി. ചെയർമാൻ കെ. സജീവ് കുമാർ, സുനിത ശ്രീനിവാസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



































