ബേപ്പൂർ: ചാലിയത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബർതോണി ശക്തമായ കാറ്റിലും തിരയിലുംപെട്ട് മറിഞ്ഞു അപകടത്തിൽപ്പെട്ട നാല്മത്സ്യത്തൊഴിലാളികളെയും അത്ഭുതകരമായി രക്ഷപ്പെടുത്തി. ചാലിയം സ്വദേശി അഷ്റഫിൻ്റെ ഉടമസ്ഥതയിലുള്ള 'മാളിയേക്കൽ' എന്ന തോണിയാണ് ചാലിയം-ബേപ്പൂർ അഴിമുഖത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. മീൻപിടിത്തം കഴിഞ്ഞ് തിരികെ ചാലിയത്തേക്ക് വരുന്നതിനിടെയായിരുന്നു ദുരന്തം. തോണിയിലുണ്ടായിരുന്ന തൊഴിലാളികളെ സമീപത്തുണ്ടായിരുന്ന മറ്റ് തോണിക്കാർ ചേർന്നാണ് ഉടൻ തന്നെ രക്ഷപ്പെടുത്തി പരപ്പനങ്ങാടി ഹാർബറിൽ എത്തിച്ചത്.
ചാലിയം സ്വദേശി മാളിയേക്കൽ അഷ്റഫ് (52), പശ്ചിമബംഗാൾ കൊൽക്കത്ത സ്വദേശികളായ അശോക് ഹാൽഡർ (41), ഷാജിൻ ദാസ് (54), സോമൻ (48) എന്നിവരാണ് തോണിയിലുണ്ടായിരുന്നത്. അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഇവരെ നിലവിൽ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കടലിൽ വെച്ചുണ്ടായ ഈ അപകടത്തിൽ തോണി മറിഞ്ഞതിനെത്തുടർന്ന് ഏകദേശം നാലുലക്ഷം രൂപയുടെ വലിയ സാമ്പത്തിക നഷ്‌ടം സംഭവിച്ചതായി ഉടമ അഷ്റഫ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



































