അടിവാരം: സംസ്ഥാന ടൂറിസം വകുപ്പ്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ പ്രചാരണാർഥം താമരശ്ശേരി ചുരത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. കോഴിക്കോട് റോയൽ റണ്ണേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് 'താമരശ്ശേരി ചുരം റോഡ് മൺസൂൺ റൺ' എന്ന പേരിൽ ഈ റൺ നടത്തിയത്.
അടിവാരത്തുനിന്നും ആരംഭിച്ച കൂട്ടയോട്ടം ജില്ലാ പഞ്ചായത്തംഗം രാജേഷ് ജോസ് ഫ്ലാഗ് ഓഫ് ചെയ്തു. ഏകദേശം 14 കിലോമീറ്ററോളം ദൈർഘ്യമുണ്ടായിരുന്ന ഈ മൺസൂൺ റണ്ണിൽ വിവിധ മലയോര പഞ്ചായത്തുകളിലെ ജനപ്രതിനിധികളും നിരവധി സംഘാടകരും ആവേശത്തോടെ പങ്കാളികളായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



































