തിരുവമ്പാടി: കനത്തമഴയെ തുടർന്ന് തമ്പലമണ്ണ-ചെങ്ങോം ക്രോസ്റോഡിലെ കല്ലുവട്ടംപടി കലുങ്കിന്റെ സംരക്ഷണഭിത്തി തകർന്നു. ടാറിങ് ഭാഗമടക്കം പൊളിഞ്ഞ് വൻ കുഴികൾ രൂപപ്പെട്ടതോടെ ഇതുവഴിയുള്ള യാത്ര വലിയ ഭീതിയിലായിരിക്കുകയാണ്. ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുഴിയെടുത്ത് പൈപ്പിട്ട ഭാഗമാണ് ഇപ്പോൾ ഇടിഞ്ഞുതാഴ്ന്നിരിക്കുന്നത്.
മതിയായ രീതിയിൽ അസംസ്കൃത വസ്തുക്കൾ ചേർത്ത് മണ്ണിട്ടുറപ്പിക്കാതെ പൈപ്പിട്ടുപോയതാണ് റോഡ് തകർച്ചയ്ക്ക് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. വാഹനങ്ങൾ ഈ കുഴിയിൽച്ചാടി നിയന്ത്രണംവിടുന്നത് പതിവായതോടെ അപകടസാധ്യതയും വർദ്ധിച്ചിട്ടുണ്ട്.
സ്ഥലം സന്ദർശിച്ച ഗ്രാമപ്പഞ്ചായത്ത് വാർഡ് മെമ്പർ ഷീബാ പ്രകാശ്, പഞ്ചായത്ത് എ.ഇ. ഹൃദ്യ, ഓവർസിയർ റസീന, റോയ് തോമസ് കടപ്രയിൽ, പി.സി. മെവിൻ എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തി. തകർന്ന ഭാഗത്ത് എത്രയുംപെട്ടെന്ന് അറ്റകുറ്റപ്പണി നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



































