വിഴിഞ്ഞം സ്വർണപ്പണയ തട്ടിപ്പ്: സുഹൃത്തിന് മറിച്ചുനൽകിയ സ്വർണം തിരികെ കിട്ടാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരി മരിച്ചു

വിഴിഞ്ഞം സ്വർണപ്പണയ തട്ടിപ്പ്: സുഹൃത്തിന് മറിച്ചുനൽകിയ സ്വർണം തിരികെ കിട്ടാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരി മരിച്ചു
വിഴിഞ്ഞം സ്വർണപ്പണയ തട്ടിപ്പ്: സുഹൃത്തിന് മറിച്ചുനൽകിയ സ്വർണം തിരികെ കിട്ടാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരി മരിച്ചു
Share  
എഴുത്ത്

News desk

2026 Jul 05, 07:58 AM
kkn
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
MN

വിഴിഞ്ഞം: സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽനിന്നും ഉടമയറിയാതെ കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിൽ ഒരാൾ മരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ ജയാഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28) ആണ് ശനിയാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങിയത്. ഇതേ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരിയും വെങ്ങാനൂർ ചാവടിനടയിൽ രാജീവിന്റെ ഭാര്യയുമായ ഐശ്വര്യ (32) ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ മാസം 30-നാണ് ഇരുവരും ഷാർജാ ജ്യൂസിൽ വിഷം കലർത്തി കടുത്ത നിലപാടിലേക്ക് നീങ്ങിയത്. അഞ്ജുവിന് അഥർവ് (5) എന്ന് പേരുള്ള ഒരു മകനുണ്ട്.


​ഇരുവരുടെയും അടുത്ത സുഹൃത്തായ പനങ്ങോട് സ്വദേശിനി സിന്ധുവിനാണ് സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 70 പവൻ സ്വർണം ഇവർ ഘട്ടങ്ങളായി മറിച്ചുനൽകിയത്. എന്നാൽ ഈ സ്വർണം സിന്ധു കൃത്യസമയത്ത് തിരികെ നൽകിയില്ലെന്നാണ് പരാതി. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ വിഴിഞ്ഞം ശാഖയിലാണ് അഞ്ജുവും, വെങ്ങാനൂർ അമരിവിള ശാഖയിലാണ് ഐശ്വര്യയും ജോലി ചെയ്തിരുന്നത്. ഇവിടെ യഥാർത്ഥ പണയക്കാർ വച്ചിരുന്ന സ്വർണമാണ് ഇവർ സിന്ധുവിന് നൽകിയത്. പിന്നീട് സ്വർണം പണയം വെച്ച ആളുകൾ തിരികെ എടുക്കാനായി സ്ഥാപനത്തിലെത്തിയതോടെ പ്രതിസന്ധിയിലായ അഞ്ജുവും ഐശ്വര്യയും പലരിൽ നിന്നും കടം വാങ്ങി കുറച്ചുപേർക്ക് പണം നൽകി തടിയൂരാൻ ശ്രമിച്ചിരുന്നു. എന്നാൽ ഒടുവിൽ സ്ഥാപന ഉടമ തട്ടിപ്പ് വിവരം അറിഞ്ഞതോടെയാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സൂചന.


​നിലവിൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഐശ്വര്യയുടെ മൊഴി മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മരണപ്പെട്ട അഞ്ജുവിന്റെ സഹോദരനും ഭർത്താവും വിഴിഞ്ഞം പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. കേസിൽ കൃത്യമായ അന്വേഷണം പുരോഗമിക്കുന്നതായി വിഴിഞ്ഞം എസ്.എച്ച്.ഒ. വി.ഡി. റെജി രാജ് അറിയിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

BHK