കോഴിക്കോട്: ഒാപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെയുള്ള ജനകീയ ബോധവത്കരണ കാംപെയ്ൻ്റെ ഭാഗമായി നഗരത്തിൽ സൈക്കിൾറാലി നടത്തി. ഹോളിക്രോസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ, ജില്ലാ സാമൂഹ്യനീതിവകുപ്പ്, നശാമുക്ത് ഭാരത് അഭിയാൻ, കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ്. വിഭാഗം എന്നിവയുമായി സഹകരിച്ചായിരുന്നു റാലി സംഘടിപ്പിച്ചത്.
ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ പരിപാടിയുടെ ഫ്ളാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷൈനി ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ്, സിസ്റ്റർ ആശ ജോൺ എന്നിവർക്കൊപ്പം വൊളന്റിയർമാരായ ഡിൽന ഷാജൻ, അകൻഷ സൂര്യകാന്ത്, ഐശ്വര്യ, അലൻ വർഗീസ്, പി. അദ്വൈത്, കെ. അനുഷ, അൽസാബിത്ത് എന്നിവരും ലഹരിവിരുദ്ധ റാലിക്ക് ആവശ്യമായ നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





































