ഇവരും മനുഷ്യരല്ലേ; കോഴിക്കോട് സെൻട്രൽ മാർക്കറ്റിലെ മാലിന്യക്കൂമ്പാരവും ബയോഗ്യാസ് പ്ലാന്റുകളുടെ തകർച്ചയും ശുചീകരണത്തൊഴിലാളികളെ ദുരിതത്തിലാക്കുന്നു

ഇവരും മനുഷ്യരല്ലേ; കോഴിക്കോട് സെൻട്രൽ മാർക്കറ്റിലെ മാലിന്യക്കൂമ്പാരവും ബയോഗ്യാസ് പ്ലാന്റുകളുടെ തകർച്ചയും ശുചീകരണത്തൊഴിലാളികളെ ദുരിതത്തിലാക്കുന്നു
ഇവരും മനുഷ്യരല്ലേ; കോഴിക്കോട് സെൻട്രൽ മാർക്കറ്റിലെ മാലിന്യക്കൂമ്പാരവും ബയോഗ്യാസ് പ്ലാന്റുകളുടെ തകർച്ചയും ശുചീകരണത്തൊഴിലാളികളെ ദുരിതത്തിലാക്കുന്നു
Share  
എഴുത്ത്

News desk

2026 Jul 04, 07:52 AM
r
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
s
kkn
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
MN

കോഴിക്കോട്: നഗരത്തിലെ സെൻട്രൽ മാർക്കറ്റിൽ കൂമ്പാരം കണക്കെ കെട്ടിക്കിടക്കുന്ന മാലിന്യങ്ങളും കറുത്ത നിറത്തിൽ ഒഴുകുന്ന അഴുക്കുവെള്ളവും മഴയെപ്പോലും വകവയ്ക്കാതെ പണിയെടുക്കുന്ന ശുചീകരണത്തൊഴിലാളികളുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്നു. വർഷങ്ങൾക്ക് മുൻപ് 27 ലക്ഷം രൂപ ചെലവഴിച്ച് കോർപ്പറേഷൻ നിർമിച്ച എകോസാൻ ബയോഗ്യാസ് പ്ലാന്റ് തകർന്നു വീണിട്ട് ഇപ്പോൾ എട്ടുവർഷം തികയുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച മറ്റ് പ്ലാന്റുകളുടെ അവസ്ഥയും സമാനമാണ്. നിലവിൽ മാർക്കറ്റിൽ നിന്നുള്ള പലവിധ മാലിന്യങ്ങൾ ചാക്കുകളിലാക്കി തള്ളുന്നത് പണ്ട് ഈ ബയോഗ്യാസ് പ്ലാന്റ് നിന്നിരുന്ന സ്ഥലത്താണ്.


​സെൻട്രൽ മാർക്കറ്റ്, പുതിയ സ്റ്റാൻഡ്, പാളയം തുടങ്ങിയ സർക്കിളുകളിൽ നിന്ന് കോർപ്പറേഷൻ ശുചീകരണത്തൊഴിലാളികൾ ദിവസേന 60 മുതൽ 80 ചാക്ക് മാലിന്യങ്ങളാണ് ശേഖരിക്കുന്നത്. എന്നാൽ കോർപ്പറേഷന് പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രമെടുക്കാനുള്ള സംവിധാനമേ നിലവിലുള്ളൂ എന്നതിനാൽ അഴുകിയ പച്ചക്കറികളും മത്സ്യ അവശിഷ്ടങ്ങളും മാർക്കറ്റിൽ തന്നെ കെട്ടിക്കിടന്ന് കടുത്ത ദുർഗന്ധം വമിക്കുകയാണ്. കൂടാതെ ദിവസേന നൂറുകണക്കിന് തെർമോക്കോൾ അവശിഷ്ടങ്ങളും ഇവിടെ കുന്നുകൂടുന്നു. മുൻപ് 95 തൊഴിലാളികളുണ്ടായിരുന്ന സെൻട്രൽ മാർക്കറ്റ് സർക്കിളിൽ നിലവിൽ അത് 53 ആയി ചുരുങ്ങി. മാർക്കറ്റ് ശുചീകരിക്കാൻ അഞ്ചുപേരും മാലിന്യം വണ്ടിയിൽ കയറ്റാൻ നാലുപേരും മാത്രമാണുള്ളത്. രാവിലെ 6.30 മുതൽ 12.30 വരെയുള്ള ഇവരുടെ ഷിഫ്റ്റ് കഴിഞ്ഞ് മാറുമ്പോഴേക്കും വീണ്ടും ഇവിടെ മാലിന്യക്കൂമ്പാരം പ്രത്യക്ഷപ്പെടാറുണ്ട്.


​ഈ വൃത്തിഹീനമായ ചുറ്റുപാടിലാണ് പ്രദേശത്തെ ഹോട്ടലുകൾ പ്രവർത്തിക്കുന്നതും ദിനംപ്രതി നൂറുകണക്കിന് ആളുകൾ വന്നുപോകുന്നതും. തെരുവുനായ്ക്കളുടെ ശല്യവും ഇവിടെ രൂക്ഷമാണ്. കെട്ടിക്കിടക്കുന്ന മലിനജലം വഴി പകർച്ചവ്യാധികൾ പടരാൻ സാധ്യതയേറെയാണ്. ഏറ്റവും കഷ്ടം, ഈ ദുരിതാവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷാ സംവിധാനങ്ങളുടെ അഭാവമാണ്. 2025-ലാണ് കോർപ്പറേഷൻ ഇവർക്ക് അവസാനമായി കൈയുറയും ബൂട്ട്സും നൽകിയത്. ഒരു വർഷം ഒരാൾക്ക് 20 കൈയുറകൾ ലഭിക്കേണ്ട സ്ഥാനത്ത്, 2026 തുടങ്ങി മാസങ്ങൾ ഏഴ് കഴിഞ്ഞിട്ടും പുതിയ സുരക്ഷാ ഉപകരണങ്ങൾ ഒന്നും തന്നെ ഇവർക്ക് വിതരണം ചെയ്തിട്ടില്ല. നിലവിൽ ഭൂരിഭാഗം പേരുടെയും കൈയുറകൾ കീറിപ്പറിഞ്ഞ നിലയിലാണ്. രോഗപ്രതിരോധത്തിനായി കോർപ്പറേഷൻ നൽകിയ എലിപ്പനിക്കുള്ള ഗുളിക മാത്രമാണ് ഇപ്പോൾ ഈ തൊഴിലാളികൾക്ക് ഏക ആശ്രയം.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK