നിലമ്പൂർ: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന നിലമ്പൂർ റെയിൽവേ സ്റ്റേഷന്റെ പ്രഖ്യാപനോദ്ഘാടനം ജൂലായ് മാസത്തിൽത്തന്നെ നടത്താനുള്ള ഒരുക്കങ്ങൾ വേഗത്തിൽ പൂർത്തിയായിവരുന്നു. ഇതിന്റെ മുന്നോടിയായി സ്റ്റേഷനിലെ നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിനായി റെയിൽവേയുടെ പാലക്കാട് ഡിവിഷണൽ മാനേജർ (ഡി.ആർ.എം.) മധുകർ റാവുത്ത് നിലമ്പൂർ റെയിൽവേ സ്‌റ്റേഷനിൽ സന്ദർശനം നടത്തി. നിലവിൽ റെയിൽവേ സ്റ്റേഷൻ്റെ മുൻഭാഗത്തുള്ള ചില നവീകരണ ജോലികൾ കൂടിയാണ് ഇനി പ്രധാനമായും പൂർത്തിയാകാനുള്ളത്.
ബാക്കിയുള്ള ഈ നിർമാണപ്രവർത്തനങ്ങൾ കൂടി അടിയന്തരമായി പൂർത്തിയാക്കി ജൂലൈയിൽ തന്നെ ഉദ്ഘാടനം നടത്താനാണ് ദക്ഷിണറെയിൽവേ ലക്ഷ്യമിടുന്നത്. സ്റ്റേഷനിലെ വിവിധ നിർമാണ മേഖലകൾ വിശദമായി പരിശോധിച്ച ഡി.ആർ.എം., അവശേഷിക്കുന്ന ജോലികൾ സമയബന്ധിതമായി തീർക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. നിലമ്പൂർ പാതയിലെ മറ്റ് സ്റ്റേഷനുകളായ അങ്ങാടിപ്പുറം, മേലാറ്റൂർ, വാണിയമ്പലം എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തി പുരോഗതി വിലയിരുത്തിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





































