തിരൂർ: നഗരസഭയിൽനിന്ന് ആനുകൂല്യങ്ങൾ ലഭിച്ചില്ലെന്ന് ആരോപിച്ച് പരാതി പറയാനെത്തിയ വയോധികൻ വാർഡ് കൗൺസിലർക്കുനേരേ കത്തിവീശി ഭീഷണിമുഴക്കി. തിരൂർ നഗരസഭാ 36-ാം വാർഡിലെ താമസക്കാരനും അതിദരിദ്ര വിഭാഗത്തിൽപ്പെട്ടയാളുമായ കെ.ജി.പടി സ്വദേശി ചെമ്പഞ്ചേരി കൃഷ്ണൻകുട്ടിയാണ് വെള്ളിയാഴ്‌ച ഉച്ചയോടെ നഗരസഭാ ഓഫീസിലെത്തി സ്വന്തം വാർഡ് കൗൺസിലറായ ഗീത പള്ളിയേരിയെ കുത്താൻ ശ്രമിച്ചത്. നഗരസഭാ ഓഫീസിലുണ്ടായിരുന്ന യുവാക്കൾ ഉടൻ തന്നെ ഇയാളിൽനിന്ന് കത്തി പിടിച്ചെടുത്ത് പിന്നീട് തിരിച്ചയക്കുകയായിരുന്നു.
ഭാര്യ മരിച്ചതിനെ തുടർന്ന് വീട്ടിൽ തനിച്ചുതാമസിക്കുന്ന കൃഷ്ണൻകുട്ടിക്ക് വർഷങ്ങളായി കുടിവെള്ളത്തിന് കടുത്ത പ്രയാസമുണ്ട്. ഇക്കാര്യം പലതവണ നഗരസഭയിൽ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും അതിദരിദ്രർക്കുള്ള ഭക്ഷ്യക്കിറ്റുപോലും ലഭിക്കുന്നില്ലെന്നുമാണ് ഇയാളുടെ പരാതി. മുൻപ് വീടിന്റെ സംരക്ഷണമതിൽ കെട്ടാൻ പണത്തിനായി ഇയാൾ നഗരസഭയ്ക്ക് മുൻപിൽ ഒറ്റയാൾ സമരം നടത്തിയിരുന്നു. ഇതിനെ തുടർന്ന് 2,40,000 രൂപ അനുവദിച്ചെങ്കിലും ഇതുവരെ കൈമാറിയിട്ടില്ലെന്നും കൃഷ്ണൻകുട്ടി പറയുന്നു.
എന്നാൽ കുടിവെള്ള പദ്ധതിയുടെ ആനുകൂല്യത്തിനായുള്ള അപേക്ഷാഫോം വാങ്ങാൻ ആവശ്യപ്പെട്ടാണ് ഇയാളെ ഓഫീസിലേക്ക് വരുത്തിയതെന്നും അവിടെയെത്തിയ കൃഷ്ണൻകുട്ടി പെട്ടെന്ന് പ്രകോപിതനായി തനിക്കെതിരെ കത്തിവീശുകയായിരുന്നുവെന്നുമാണ് കൗൺസിലർ ഗീത പള്ളിയേരി വ്യക്തമാക്കിയത്. നഗരസഭാ ഓഫീസിൽ കത്തിയുമായെത്തി അതിക്രമം കാട്ടിയ കൃഷ്ണൻകുട്ടിക്കെതിരേ കർശന നിയമനടപടിയുണ്ടാകുമെന്ന് നഗരസഭാ സെക്രട്ടറി പി.എ. ജസ്റ്റിൻ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





































