അരിമ്പൂർ: സംസ്ഥാനപാതയോരത്ത് മാലിന്യം തള്ളാനെത്തിയ വാഹനത്തിന്റെ താക്കോൽ ഊരിയെടുത്ത് തടഞ്ഞിട്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതർ മുൻകൈയെടുത്ത് വൃത്തിയാക്കിപ്പോയ മനക്കൊടിയിലെ പാതയോരത്താണ് വീണ്ടും മാലിന്യം തള്ളാൻ ശ്രമം നടന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ശുചീകരണത്തൊഴിലാളികളാണ് മാലിന്യം തള്ളുന്നത് ആദ്യം കണ്ടത്. തുടർന്ന് അവർ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.എൽ. ജോൺസൺ, സെക്രട്ടറി സച്ചിൻ, ഹെൽത്ത് ഇൻസ്പെക്ടർ കവിത, പഞ്ചായത്ത് അംഗങ്ങളായ അനസ് കൈപ്പിള്ളി, ദിലീഷ്, തോമസ് എന്നിവർ ഉടൻ തന്നെ സ്ഥലത്തെത്തുകയായിരുന്നു.
ഡ്രെയിനേജ് വൃത്തിയാക്കിയപ്പോൾ ലഭിച്ച മാലിന്യം പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് വഴിയരികിൽ നിക്ഷേപിച്ചതെന്നായിരുന്നു വാഹനത്തിൻ്റെ ഡ്രൈവർ നൽകിയ വിശദീകരണം. എന്നാൽ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ എത്തി പ്രശ്നത്തിന് പരിഹാരം കണ്ടിട്ടേ വാഹനം വിട്ടയയ്ക്കു വെന്ന കർശന നിലപാടിൽ പഞ്ചായത്ത് പ്രസിഡന്റ് വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ ചില ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്താൻ ശ്രമിച്ചെങ്കിലും പ്രസിഡന്റും സംഘവും വഴങ്ങിയില്ല. ഒടുവിൽ അന്തിക്കാട് പോലീസ് സ്ഥലത്തെത്തിയതിനെ തുടർന്ന് നടത്തിയ ചർച്ചയിലാണ് തള്ളിയ മാലിന്യം തിരികെ കൊണ്ടുപോകാമെന്ന ധാരണയിലെത്തിയത്. തുടർന്ന് പി.ഡബ്ല്യു.ഡി.യുടെ മണ്ണുമാന്തി യന്ത്രം എത്തിച്ച്, തള്ളിയ മാലിന്യമെല്ലാം തിരികെ ലോറിയിൽ തന്നെ കയറ്റി കൊണ്ടുപോകുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





































