കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം. കോഴിക്കോട് സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ വടകര സെഷൻസ് കോടതി ജിതിൻ ഭാസ്കറിൻ്റെ ജാമ്യാപേക്ഷ തള്ളുകയും, ഇയാളെ പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു.
കേസിലെ പ്രധാന ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കപ്പെട്ടതായി ജിതിൻ ഭാസ്കറിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മൊബൈൽ ഫോൺ റീസെറ്റ് ചെയ്ത് തെളിവുകൾ ഇല്ലാതാക്കിയതിനാൽ ജില്ലാ ഫോറൻസിക് വിഭാഗത്തിന് ഡേറ്റ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. കൂടുതൽ പരിശോധനകൾക്കായി ഫോൺ സംസ്ഥാന ഫോറൻസിക് ലാബിലേക്ക് അയക്കണമെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തെളിവ് നശിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമം ജിതിൻ ഭാസ്കറിന്റെ ഭാഗത്തുനിന്നുണ്ടായെന്നും, ജിതിനോ അല്ലെങ്കിൽ ഇയാളുടെ സഹായിയോ ആകാം കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചതെന്നുമാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം ജിതിൻ ഭാസ്കരിലേക്ക് എത്തിയത്. ഇയാൾ വ്യാജ സ്ക്രീൻഷോട്ട് വ്യക്തികൾക്കും ഇരുനൂറോളം വാട്സാപ് ഗ്രൂപ്പുകളിലേക്കും പ്രചരിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ജിതിൻ ഭാസ്കർ ഈ സ്ക്രീൻഷോട്ട് ആദ്യം 'വടകര സ്ക്വാഡ്' എന്ന വാട്സാപ് ഗ്രൂപ്പിലാണ് പങ്കുവെച്ചത്. തുടർന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഇത് 'റെഡ് എൻകൗണ്ടർ' എന്ന ഗ്രൂപ്പിലും പ്രചരിപ്പിക്കുകയായിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





































