നോ ഐഡി-നോ എന്‍ട്രി: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കാന്‍ സര്‍ക്കാര്‍

നോ ഐഡി-നോ എന്‍ട്രി: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കാന്‍ സര്‍ക്കാര്‍
നോ ഐഡി-നോ എന്‍ട്രി: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കാന്‍ സര്‍ക്കാര്‍
Share  
എഴുത്ത്

News desk

2026 Jul 03, 08:54 AM
r
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
s
kkn
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
MN

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി വ്യവസ്ഥകൾ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മദ്യം വാങ്ങാന്‍ എത്തുന്നവർക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനാണ് ആലോചന. നിലവില്‍ സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള നിയമപരമായ പ്രായപരിധി 23 വയസാണ്. ഈ നിയന്ത്രണം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് പുതിയ നടപടി.


​കര്‍ണാടക മോഡലില്‍ 'നോ ഐഡി-നോ എന്‍ട്രി' എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഔട്ട്‌ലെറ്റുകളിൽ മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ ജീവനക്കാർക്ക് സംശയം തോന്നിയാൽ പ്രായം തെളിയിക്കുന്ന ഔദ്യോഗിക തിരിച്ചറിയൽ രേഖ ആവശ്യപ്പെടാൻ അനുവാദം നൽകുന്നതാണ് പുതിയ രീതി. ഇതുസംബന്ധിച്ച ഫയൽ നിലവിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുക.


​സംസ്ഥാനത്ത് മുൻപ് മദ്യം വാങ്ങാനുള്ള പ്രായപരിധി 18 വയസായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഇത് 21 വയസായും, പിന്നീട് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് 23 വയസായും ഉയര്‍ത്തി ഉത്തരവിറക്കിയിരുന്നു. എന്നാൽ, 23 വയസിന് താഴെയുള്ളവര്‍ക്ക് മദ്യം നൽകരുത് എന്ന ഈ ഉത്തരവ് ഇതുവരെയും വിപണിയിൽ കര്‍ശനമായി നടപ്പാക്കിയിരുന്നില്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഇപ്പോൾ നിയന്ത്രണങ്ങൾ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK