പ്രിയദർശിനി പദ്ധതി: സാമ്പത്തിക പ്രതിസന്ധിക്കെതിരെ കളക്ടറേറ്റ് മാർച്ചും നിരാഹാരവുമായി ബസ്സുടമകൾ

പ്രിയദർശിനി പദ്ധതി: സാമ്പത്തിക പ്രതിസന്ധിക്കെതിരെ കളക്ടറേറ്റ് മാർച്ചും നിരാഹാരവുമായി ബസ്സുടമകൾ
പ്രിയദർശിനി പദ്ധതി: സാമ്പത്തിക പ്രതിസന്ധിക്കെതിരെ കളക്ടറേറ്റ് മാർച്ചും നിരാഹാരവുമായി ബസ്സുടമകൾ
Share  
എഴുത്ത്

News desk

2026 Jul 03, 08:48 AM
r
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
s
kkn
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
MN

കോഴിക്കോട്: കെ.എസ്.ആർ.ടി.സി.യുടെ പ്രിയദർശിനി സ്ത്രീ സൗജന്യയാത്രാ പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയിലുണ്ടായ കനത്ത സാമ്പത്തികനഷ്ടത്തിൽ പ്രതിഷേധിച്ച് ബസ്സുടമകൾ സമരത്തിലേക്ക്. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ്റെ നേത്യത്വത്തിൽ വ്യാഴാഴ്ച‌ സ്വകാര്യ ബസ്സുടമകൾ കോഴിക്കോട് ഏകദിന നിരാഹാരസമരവും കളക്ടറേറ്റ് മാർച്ചും നടത്തി.


​കെ.എസ്.ആർ.ടി.സി.യിൽ സൗജന്യയാത്ര പ്രാബല്യത്തിൽ വന്നതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായെന്നും ഇത് ബസ്സുടമകളെയും തൊഴിലാളികളെയും ഒരുപോലെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും സമരക്കാർ ചൂണ്ടിക്കാട്ടി. തകർച്ച നേരിടുന്ന സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജും സാമ്പത്തിക നഷ്ട‌പരിഹാരവും പ്രഖ്യാപിക്കണമെന്നും പൊതുഗതാഗത രംഗത്ത് സ്വകാര്യ ബസുകൾക്ക് തുല്യനീതി ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.


​സ്വകാര്യ ബസ്സുടമകളുടെ ഏകദിന നിരാഹാരസമരം സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ജില്ലാ പ്രസിഡന്റ് കെ.ടി. വാസുദേവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.കെ. ബീരാൻകോയ, ടി.വി. ഉണ്ണികൃഷ്‌ണൻ, ശിവപ്രസാദ്, സലിം മടവൂർ, സലിം രാമനാട്ടുകര, ബിജു പൂതംകണ്ടി എന്നിവരും വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുത്തു സംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK