നാദാപുരം: കോടികൾ മുടക്കി നവീകരിച്ച നാദാപുരം-പെരിങ്ങത്തൂർ എയർപോർട്ട് റോഡ്, ഓവുചാലുകൾ വൃത്തിയാക്കാത്തതിനെത്തുടർന്ന് തകർച്ചാഭീഷണിയിൽ. പേരോട്, തൂണേരി, ഇരിങ്ങണ്ണൂർ തുടങ്ങിയ വിവിധ ഭാഗങ്ങളിൽ ശക്തമായ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. ഓവുചാലുകളിൽ മണ്ണും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടി പൂർണമായും അടഞ്ഞതാണ് മഴവെള്ളം റോഡിലേക്ക് ഒഴുകാൻ കാരണം.
കാലവർഷത്തിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഓവുചാലുകൾ വൃത്തിയാക്കുന്നതിൽ ഉണ്ടായ വീഴ്ചയാണ് നിലവിലെ ദുരവസ്ഥയ്ക്ക് വഴിവെച്ചത്. പലയിടങ്ങളിലും ഓവുചാലുകൾ കൈയേറിയ നിലയിലാണ്. മണ്ണും മരത്തടികളും വീണ് ഓവുചാൽ മൂടിയതോടെ കനത്ത മഴയിൽ റോഡ് തോടായി മാറുകയാണ്. ഇതുമൂലം റോഡിൽ വലിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും ഈ പാതയിൽ പതിവുകാഴ്ചയായി മാറിയിരിക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





































