തകർന്നുതരിപ്പണമായി പന്തിരിക്കര-വരയാലൻകണ്ടി റോഡ്; യാത്രാദുരിതത്തിൽ നാട്ടുകാർ

തകർന്നുതരിപ്പണമായി പന്തിരിക്കര-വരയാലൻകണ്ടി റോഡ്; യാത്രാദുരിതത്തിൽ നാട്ടുകാർ
തകർന്നുതരിപ്പണമായി പന്തിരിക്കര-വരയാലൻകണ്ടി റോഡ്; യാത്രാദുരിതത്തിൽ നാട്ടുകാർ
Share  
എഴുത്ത്

News desk

2026 Jul 03, 08:46 AM
r
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
s
kkn
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
MN

കടിയങ്ങാട്: ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് എട്ടാം വാർഡിലെ പന്തിരിക്കര-വരയാലൻകണ്ടി റോഡ് പൂർണമായും തകർന്നതോടെ നാട്ടുകാരുടെ യാത്ര ദുരിതത്തിലായി. റോഡിലുടനീളം രൂപപ്പെട്ട വലിയ കുഴികളിലൂടെ അതിസാഹസികമായാണ് നിലവിൽ വാഹനങ്ങൾ കടന്നുപോകുന്നത്. കനത്ത മഴ പെയ്യുമ്പോൾ കുഴികളിൽ വെള്ളം നിറയുന്നതിനാൽ റോഡിന്റെ ആഴമറിയാതെ ഇരുചക്രവാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുന്നുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.


​നിരവധി സ്കൂൾ ബസുകൾ സർവീസ് നടത്തുന്ന പ്രധാന പാതയാണിത്. കൂടാതെ മദ്രസയിലേക്കും അങ്കണവാടിയിലേക്കും പോകുന്ന ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ ചെളിവെള്ളത്തിൽ നീന്തി വേണം ലക്ഷ്യസ്ഥാനത്തെത്താൻ. റോഡിന്റെ തകർച്ച കാരണം കാൽനടയാത്ര പോലും അസാധ്യമായിരിക്കുകയാണ്. റോഡിലെ കുഴികൾ മൂലം അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, താൽക്കാലിക ആശ്വാസമെന്ന നിലയിൽ ക്വാറി വേസ്റ്റ് ഇട്ടെങ്കിലും കുഴികൾ അടയ്ക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK