ഓപ്പറേഷൻ തണ്ടർ: കുറ്റിപ്പുറത്ത് വൻ മദ്യവേട്ട; രണ്ടുപേർ റിമാൻഡിൽ

ഓപ്പറേഷൻ തണ്ടർ: കുറ്റിപ്പുറത്ത് വൻ മദ്യവേട്ട; രണ്ടുപേർ റിമാൻഡിൽ
ഓപ്പറേഷൻ തണ്ടർ: കുറ്റിപ്പുറത്ത് വൻ മദ്യവേട്ട; രണ്ടുപേർ റിമാൻഡിൽ
Share  
എഴുത്ത്

News desk

2026 Jul 03, 08:45 AM
r
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
s
kkn
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
MN

കുറ്റിപ്പുറം: ഡ്രൈഡേ ദിനത്തിൽ വിപണനത്തിനായി വീടുകളിലും വിറകുപുരകളിലും സൂക്ഷിച്ചിരുന്ന വൻ വിദേശമദ്യശേഖരവും ബിയറും എക്സൈസ് സംഘം പിടികൂടി. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കുറ്റിപ്പുറം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. മുരുകദാസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് എഴുപതോളം മദ്യക്കുപ്പികൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മാട്ടുമ്മൽ ആന്തൂർവളപ്പിൽ രാജേഷ്, വൈരങ്കോട് തൊട്ടിയിൽ വിജയകുമാർ എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.


​രാജേഷിന്റെ വീടിനോടുചേർന്ന വിറകുപുരയിൽനിന്നും വിജയകുമാർ താമസിക്കുന്ന വീട്ടിൽനിന്നുമാണ് വിവിധ ബ്രാൻഡുകളിലുള്ള മദ്യം കണ്ടെടുത്തത്. പ്രതികൾ രണ്ടുപേരും മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതിൽ രാജേഷ് മാട്ടുമ്മലും പരിസരപ്രദേശങ്ങളിലും വാഹനങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായി മദ്യവിൽപ്പന നടത്തുന്നയാളാണ്. അസി. എക്സൈസ് ഇൻസ്പെക്‌ടർ പ്രഗേഷ്, പ്രിവൻറിവ് ഓഫീസർ പ്രമോദ്, രജിത, കമ്മുകുട്ടി, സാഗീഷ്, ഗണേഷ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. അറസ്റ്റിലായ ഇരുപ്രതികളെയും തിരൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK