കോഴിക്കോട്: സെൻസസ് 2027-ന്റെ ഭാഗമായി വ്യക്തികൾക്ക് സ്വന്തമായി വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താനുള്ള സെൽഫ് എന്യൂമറേഷൻ സംവിധാനം കോഴിക്കോട് ജില്ലയിൽ 74,301 പേർ (92.31 ശതമാനം) വിജയകരമായി പൂർത്തിയാക്കി. ജൂൺ 16-ന് ആരംഭിച്ച ഈ പ്രക്രിയയ്ക്ക് ജൂൺ 30 അർധരാത്രി വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. സെൻസസ് നടപടികൾ വേഗത്തിലാക്കാനും എന്യൂമറേറ്റർമാരുടെ ജോലിഭാരം ലഘൂകരിക്കാനുമായി ഒരുക്കിയ ഈ ഡിജിറ്റൽ സംവിധാനം രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്.
ഇതോടെ ജൂലൈ 1 മുതൽ 30 വരെ നീണ്ടുനിൽക്കുന്ന ഒന്നാംഘട്ട സെൻസസ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായിട്ടുണ്ട്. വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുമായി ബന്ധപ്പെട്ട വിവരശേഖരണവുമാണ് ഈ ഘട്ടത്തിൽ നടക്കുക. സെൻസസ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കുള്ള ആവശ്യമായ സാമഗ്രികൾ കഴിഞ്ഞദിവസം ജില്ലയിലെ 14 ചാർജ് ഓഫീസുകളിലേക്കും കൈമാറി. ജനസംഖ്യാ കണക്കെടുപ്പ് ഉൾപ്പെടുന്ന രണ്ടാംഘട്ട പ്രവർത്തനങ്ങൾ 2027 ഫെബ്രുവരിയിലാണ് നടക്കുക.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


































