ഓമശ്ശേരി: ഗ്രാമപ്പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽപ്പെട്ട കൈവേലിമുക്ക് കാപ്പാട് പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് അഞ്ച് കുറുനരികൾ കൂട്ടത്തോടെ ചത്തു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ഈ ദാരുണ സംഭവം നടന്നത്. കൂട്ടമായെത്തിയ കുറുനരികൾ, കമ്പി പൊട്ടിവീണുകിടന്ന വെള്ളക്കെട്ടിലേക്ക് ഇറങ്ങിയപ്പോഴാണ് ഷോക്കേറ്റത്. മദ്രസ വിദ്യാർഥികളടക്കം ഒട്ടേറെ ആളുകൾ സ്ഥിരമായി നടന്നുപോകുന്ന പ്രധാന റോഡിലാണ് ഈ ലൈൻ പൊട്ടിവീണത്. പ്രദേശവാസിയായ റയീസിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് ഇവിടെ വലിയൊരു മനുഷ്യദുരന്തം ഒഴിവായത്. പുലർച്ചെ അഞ്ചരയോടെ അപകടം ശ്രദ്ധയിൽപ്പെട്ട ഇയാൾ ഉടൻ തന്നെ കെ.എസ്.ഇ.ബി അധികൃതരെ വിവരമറിയിക്കുകയും ജീവനക്കാരെത്തി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയുമായിരുന്നു.
സമീപത്തെ പ്ലാവിൽനിന്ന് ചക്ക വീണതിനെത്തുടർന്നാണ് വൈദ്യുതക്കമ്പി പൊട്ടിയതെന്നാണ് നാട്ടുകാർ പറയുന്നത്. ലൈനുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരച്ചില്ലകൾ കൃത്യമായി വെട്ടിമാറ്റാനും കാലപ്പഴക്കം ചെന്ന കമ്പികൾ അടിയന്തരമായി മാറ്റിസ്ഥാപിക്കാനും അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവമറിഞ്ഞ് കെ.എസ്.ഇ.ബി, വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


































