എടക്കര സൈഫൺ-അക്വഡക്‌ട് കനാൽ റോഡ് ചെളിക്കുളം: യാത്രാക്ലേശം രൂക്ഷം

എടക്കര സൈഫൺ-അക്വഡക്‌ട് കനാൽ റോഡ് ചെളിക്കുളം: യാത്രാക്ലേശം രൂക്ഷം
എടക്കര സൈഫൺ-അക്വഡക്‌ട് കനാൽ റോഡ് ചെളിക്കുളം: യാത്രാക്ലേശം രൂക്ഷം
Share  
എഴുത്ത്

News desk

2026 Jul 02, 06:23 AM
r
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
s
kkn
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
MN

ചേളന്നൂർ: കുറ്റ്യാടി ജലസേചനപദ്ധതിയുടെ ഭാഗമായ എടക്കര സൈഫൺ-അക്വഡക്‌ട് കനാൽ റോഡ് പൂർണമായും തകർന്ന് ചെളിക്കുളമായി മാറി. റോഡിലെ മെറ്റലുകൾ പൂർണമായി ഇളകിമാറി വലിയ കുഴികൾ രൂപപ്പെട്ടതോടെ നാട്ടുകാർക്ക് നടന്നുപോകാൻ പോലും പറ്റാത്ത രീതിയിൽ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. വീതി കുറഞ്ഞ റോഡായതിനാൽ വാഹനങ്ങൾക്ക് വശം കൊടുക്കാൻ പോലും കഴിയില്ല. ബാലുശ്ശേരി റോഡിൽനിന്ന് പ്രശസ്തമായ വള്ളിക്കാട്ടുകാവ് ക്ഷേത്രത്തിലേക്ക് എളുപ്പത്തിൽ എത്താനുള്ള പ്രധാന പാതയാണിത്.


​പ്രദേശത്തെ നൂറുകണക്കിന് യാത്രക്കാരാണ് റോഡിന്റെ തകർച്ച കാരണം ദിവസേന പ്രയാസമനുഭവിക്കുന്നത്. കുറ്റ്യാടി കനാൽ റോഡിന്റെ വിവിധ റീച്ചുകളിലായി ഒരറ്റം മുതൽ മറ്റേയറ്റം വരെ മുൻപ് നവീകരണ പ്രവൃത്തികൾ നടത്തിയിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ ടാറിങ് കഴിഞ്ഞ ഭാഗങ്ങളിൽ, കനത്ത മഴക്കാലത്തെ വെള്ളത്തിന്റെ കുത്തിയൊഴുക്ക് കാരണവും കാലപ്പഴക്കം കൊണ്ടുമാണ് റോഡ് വീണ്ടും തകർന്ന് തരിപ്പണമായത്. ഈ റൂട്ടിലെ ദുരിതയാത്രയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK