പുതിയ ബസിന്റെ ആദ്യദിന കളക്ഷൻ 'നവധാര' പാലിയേറ്റീവ് കെയറിന് നൽകി മാതൃകയായി കടലുണ്ടിയിലെ ബസ് ജീവനക്കാരും ഉടമയും

പുതിയ ബസിന്റെ ആദ്യദിന കളക്ഷൻ 'നവധാര' പാലിയേറ്റീവ് കെയറിന് നൽകി മാതൃകയായി കടലുണ്ടിയിലെ ബസ് ജീവനക്കാരും ഉടമയും
പുതിയ ബസിന്റെ ആദ്യദിന കളക്ഷൻ 'നവധാര' പാലിയേറ്റീവ് കെയറിന് നൽകി മാതൃകയായി കടലുണ്ടിയിലെ ബസ് ജീവനക്കാരും ഉടമയും
Share  
എഴുത്ത്

News desk

2026 Jul 02, 06:21 AM
r
dr
RM
S
RUBI
mn
sh
ash
m
s
riji
kkn
mod
ln
nis
jj
SR
Adv .Lathikasreenivas
pr
KKN

കടലുണ്ടി: കടലുണ്ടി-കോഴിക്കോട് റൂട്ടിലോടുന്ന 'അൽ അമീൻ' എന്ന പുതിയ ബസിന്റെ ആദ്യദിവസത്തെ സർവീസിൽ നിന്ന് ലഭിച്ച മുഴുവൻ തുകയും തൊഴിലാളികളുടെ വേതനവും നവധാര പാലിയേറ്റീവ് കെയർ സെന്ററിലെ കിടപ്പുരോഗികൾക്കായി കൈമാറി. കടലുണ്ടി ലെവൽക്രോസ് പരിസരത്ത് നടന്ന ചടങ്ങിൽ കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലൻ പുതിയ ബസിന്റെ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ നവധാര ചീഫ് കോഡിനേറ്റർ ഉദയൻ കാർക്കോളി അധ്യക്ഷത വഹിച്ചു.


​ബസ്സുടമ സി.കെ. അബ്ദുറഹ്‌മാൻ മുഖ്യാതിഥിയായ ചടങ്ങിൽ പഞ്ചായത്ത് അംഗം ഡൽജിത്ത് അണ്ടിപ്പറ്റ്, പാലിയേറ്റീവ് ട്രഷറർ ഒ. മനോജ്, സെക്രട്ടറി ഒ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ബസ് ഓണേഴ്സ് അസോസിയേഷൻ ഫറോക്ക് ഏരിയാ പ്രസിഡന്റ് പി.കെ. അബ്ദുള്ളക്കോയ, ഏരിയാ ട്രഷറർ എ.വി. വഹാബ്, സി.കെ. റാഫത്ത്, ബസ് മാനേജർ എ. സുനിൽ, യൂനസ് കടലുണ്ടി, രാജേഷ് മാപ്പോലി, അബൂബക്കർ പഴയില്ലത്ത് തുടങ്ങിയ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. കാരുണ്യപ്രവർത്തനത്തിൽ പങ്കാളികളായ ബസ് ജീവനക്കാരെയും ഉടമയെയും നാട്ടുകാർ അഭിനന്ദിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK