നാദാപുരം ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ ഗുളിക മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന രോഗി മരിച്ചു. കോഴിക്കോട് കല്ലാച്ചി വിഷ്‌ണുമംഗലം സ്വദേശി ചന്ദ്രൻ മെഡിക്കൽ കോളേജിൽ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
കഴിഞ്ഞ മാസം 23 നാണ് നാദാപുരം ഗവൺമെൻ്റ് ആശുപത്രിയിൽ ചികിൽസക്കിടെ ചന്ദ്രന് മരുന്ന് മാറി നൽകിയെന്ന് ബന്ധുക്കൾ ആരോപിച്ചത്. ആശുപത്രിയിലെ ഡോക്‌ടർ ഉറക്ക ഗുളിക മാറി നൽകിയെന്നും അബോധാവസ്ഥയിലായെന്നുമായിരുന്നു പരാതി. വലിയ പ്രതിഷേധമാണ് ഇതിൻ്റെ ഭാഗമായി ഉയർന്ന് വന്നത്. എന്നാൽ സംഭവത്തിൽ ആരോഗ്യ വകുപ്പ് ഇതുവരേയും വേണ്ട രീതിയിൽ ഇടപെട്ടിട്ടില്ലെന്ന ആക്ഷേപവും ഉയർന്ന് വരുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


































