റോഡ് പണിയെ തുടർന്ന് നിർമിച്ച മതിൽ ഇടിഞ്ഞുവീണു; കുഴൽക്കിണറും പമ്പ്ഹൗസും തകർന്നു, വൻ നാശനഷ്ടം

റോഡ് പണിയെ തുടർന്ന് നിർമിച്ച മതിൽ ഇടിഞ്ഞുവീണു; കുഴൽക്കിണറും പമ്പ്ഹൗസും തകർന്നു, വൻ നാശനഷ്ടം
റോഡ് പണിയെ തുടർന്ന് നിർമിച്ച മതിൽ ഇടിഞ്ഞുവീണു; കുഴൽക്കിണറും പമ്പ്ഹൗസും തകർന്നു, വൻ നാശനഷ്ടം
Share  
എഴുത്ത്

News desk

2026 Jul 01, 09:19 AM
r
dr
RM
S
RUBI
mn
sh
ash
m
s
riji
kkn
mod
ln
nis
jj
SR
Adv .Lathikasreenivas
pr
KKN

വടകര: കഴിഞ്ഞദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് തണ്ണീർപന്തൽ കുനിങ്ങാട് കൂവാട്ട് അമ്പലത്തിന് സമീപം കൂറ്റൻ മതിൽ ഇടിഞ്ഞുവീണു വലിയ നാശനഷ്ടം. മാളുനിവാസിൽ സുരജന്റെ വീടിന്റെ മതിലാണ് തകർന്നത്. ചേലക്കാട് - വില്യാപ്പള്ളി - വടകര റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി പഴയത് പൊളിച്ചുമാറ്റി പുതിയതായി നിർമിച്ച മതിലാണിത്. മതിൽ വീണ് സുരജന്റെ വീട്ടിലെ കുഴൽക്കിണറും പമ്പ് ഹൗസും പൂർണമായി തകർന്നു.


​ഏകദേശം നാല് മീറ്ററിലധികം ഉയരമുള്ള ഈ മതിൽ സമീപത്തുള്ള വൈദ്യുത ട്രാൻസ്ഫോർമറിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. സമീപത്തുകൂടി ജലജീവൻ മിഷന്റെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി വൻതോതിൽ കുഴിയെടുത്തിരുന്നു. കനത്ത മഴ പെയ്തതോടെ ഈ കുഴിയിലേക്ക് മതിലിന്റെ അടിത്തറ താഴ്ന്നുപോയതാണ് മതിൽ പൂർണമായും തകരാൻ കാരണമായതെന്ന് വീട്ടുകാർ ആരോപിച്ചു. വലിയൊരു ദുരന്തമാണ് ഇവിടെ തലനാരിഴയ്ക്ക് ഒഴിവായത്.


​സംഭവസ്ഥലം പി.ഡബ്ല്യു.ഡി., വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മഴയുടെ ശക്തി കുറയുന്നതോടെ തകർന്ന മതിലിന്റെ ബാക്കി ഭാഗം പൂർണമായി പൊളിച്ചുമാറ്റി പുതിയത് നിർമിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയതായി വീട്ടുടമസ്ഥൻ പറഞ്ഞു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK