തിരുവനന്തപുരം: ടെക്നോപാർക്കും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായി ബെംഗളൂരുവിൽ നിന്ന് എത്തിച്ച വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ട് യുവാക്കൾ സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. ആക്കുളം കരിമണൽ സ്വദേശി സച്ചു (27), മൺവിള സ്വദേശി അഖിൽ (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 115 ഗ്രാം എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ്, നിരോധിത പുകയില ഉത്പന്നങ്ങൾ എന്നിവയും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു.
കഴക്കൂട്ടം-കാരോട് ദേശീയപാതയിലെ കോവളം ജങ്ഷനിൽ വെച്ചായിരുന്നു നാടകീയമായ അറസ്റ്റ്. യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിനെ ആംബുലൻസ് ഉപയോഗിച്ച് മാർഗതടസ്സം സൃഷ്ടിച്ചാണ് പോലീസ് സംഘം തടഞ്ഞത്. പോലീസിനെ കണ്ട് കാറിന് പുറത്തിറങ്ങാൻ വിസമ്മതിച്ച പ്രതികളെ ഡാൻസാഫ് സംഘം സാഹസികമായാണ് കീഴ്പ്പെടുത്തിയത്. ബെംഗളൂരുവിൽ നിന്ന് കാറിന്റെ ഡാഷ് ബോർഡിനുള്ളിലെ രഹസ്യ അറയിൽ ഒളിപ്പിച്ചാണ് ഇവർ ലഹരിവസ്തുക്കൾ കടത്തിയത്.
സിറ്റി പോലീസ് കമ്മിഷണർ ഡോ. അരുൾ ബി.ആർ. കൃഷ്ണയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഴിഞ്ഞ രണ്ടു വർഷമായി ഇവർ ഇത്തരത്തിൽ മയക്കുമരുന്ന് വ്യാപാരം നടത്തിവരികയായിരുന്നുവെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ തുടർനടപടികൾക്കായി കോവളം പോലീസിന് കൈമാറി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


































