കോഴിക്കോട്: കൊയിലാണ്ടിയിലെ നന്തിക്ക് സമീപം പ്രവർത്തിച്ചു വരുന്ന ഉസ്താദ് ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ അടച്ചുപൂട്ടിച്ചു. ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഓരോ ഭക്ഷ്യസ്ഥാപനവും നിർബന്ധമായും പാലിക്കേണ്ട ശുചിത്വസുരക്ഷാ മാനദണ്ഡങ്ങൾ ഈ സ്ഥാപനത്തിൽ പാലിക്കപ്പെടാത്തതായി പരിശോധനയിൽ വ്യക്തമായി. പാചകത്തിനും ഭക്ഷ്യസംസ്‌കരണത്തിനുമായി ഉപയോഗിക്കുന്ന പാത്രങ്ങൾ യഥാസമയം ശുചീകരിക്കാത്തതും, പാത്രം കഴുകുന്നതിനുള്ള മതിയായ സൗകര്യങ്ങൾ ഇല്ലാത്തതും ഉദ്യോഗസ്ഥർ കണ്ടെത്തി. കൂടാതെ ഷവർമ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ പൊടിയും മറ്റ് മലിനീകരണങ്ങളും നേരിട്ട് പതിയാവുന്ന രീതിയിലായിരുന്നു പാചകം ചെയ്തിരുന്നത്. പാകം ചെയ്യുന്ന സാഹചര്യം അതീവ വൃത്തിഹീനമായ നിലയിലായിരുന്നതോടൊപ്പം ഈച്ചശല്യവും രൂക്ഷമായിരുന്നു.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നിരോധിച്ചിട്ടുള്ള സിന്തറ്റിക് ഫുഡ് കളർ ഭക്ഷണത്തിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിനെതിരെ മുൻപ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. ഇത് കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോഴാണ് വീണ്ടും ഗുരുതരമായ ചട്ടലംഘനം നടത്തിയത്. മുൻപ് നിയമനടപടികൾ സ്വീകരിച്ചിട്ടും സ്ഥാപനം വീണ്ടും ഇതേ രീതിയിൽ പ്രവർത്തനം തുടർന്നതിനാലാണ് അടച്ചുപൂട്ടാൻ നിർദേശം നൽകിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
































