തൃശ്ശൂർ: തൃശ്ശൂർ നഗരമധ്യത്തിലെ ലോഡ്ജ് മുറിയിൽ പ്രസവിച്ച യുവതിയെയും നവജാത ശിശുവിനെയും മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ജൂൺ 27-നാണ് ഓട്ടോ ഡ്രൈവർക്കൊപ്പം യുവതി ലോഡ്ജിലെ 108-ാം നമ്പർ മുറിയിൽ വാടകയ്‌ക്കെടുത്തത്. ഇന്ന് ഉച്ചയോടെ റിസപ്ഷനിലെത്തിയ ഓട്ടോ ഡ്രൈവർ, കഴിഞ്ഞ രണ്ടുദിവസമായി താൻ വിളിച്ചിട്ട് യുവതി ഫോണെടുക്കുന്നില്ലെന്ന വിവരം ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഇതിൽ ദുരൂഹത തോന്നിയ ലോഡ്ജ് അധികൃതർ ഉടൻതന്നെ പൊലീസിൽ വിവരമറിയിച്ചു.
പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മുറി ബലമായി തുറന്നപ്പോഴാണ് യുവതിയെയും കുഞ്ഞിനെയും രക്തത്തിൽ കുളിച്ച നിലയിൽ മരിച്ചതായി കണ്ടെത്തിയത്. പ്രസവത്തെത്തുടർന്നുണ്ടായ അമിത രക്തസ്രാവമാണോ മരണകാരണമെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
































