കോഴിക്കോട് ∙ ജുവനൈൽ ഹോമിലെ കെയർടേക്കർ പോക്സോ കേസിൽ അറസ്റ്റിൽ. വെള്ളിമാടുകുന്ന് സർക്കാർ ജുവനൈൽ ഹോമിലെ അന്തേവാസിയായിരുന്ന 12 വയസ്സു പ്രായമുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ജുവനൈൽ ഹോമിലെ കെയർടേക്കർ മൂഴിക്കൽ ചെലവൂർ പാറങ്ങോട്ട് വീട്ടിൽ പി.അയൂബിനെ(58) ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ ഒളിവിലായിരുന്ന അയൂബിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ കോടതിക്കു മുൻപാകെ കീഴടങ്ങുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. 12 വയസ്സുകാരനെ സ്ഥാപനത്തിൽ വച്ച് പലതവണ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കി എന്നാണ് കേസ്. സ്ഥാപനത്തിലെ മറ്റ് കുട്ടികളെ പീഡനത്തിനു ഇരയാക്കിയോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
































