സ്വകാര്യ ബസ് മേഖല വൻ പ്രതിസന്ധിയിൽ; ജൂലൈ രണ്ടിന് കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നിരാഹാര സമരം

സ്വകാര്യ ബസ് മേഖല വൻ പ്രതിസന്ധിയിൽ; ജൂലൈ രണ്ടിന് കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നിരാഹാര സമരം
സ്വകാര്യ ബസ് മേഖല വൻ പ്രതിസന്ധിയിൽ; ജൂലൈ രണ്ടിന് കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നിരാഹാര സമരം
Share  
എഴുത്ത്

News desk

2026 Jun 30, 08:45 AM
r
sh
mn
RUBI
S
RM
dr
s
riji
pr
Adv .Lathikasreenivas
SR
jj
nis
ln
mod
kkn
ash

കോഴിക്കോട്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസ് ഉടമകൾ നിരാഹാര സമരത്തിലേക്ക്. ജൂലൈ രണ്ടിന് പ്രതിഷേധ സൂചകമായി കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ സർവീസുകളുമായി മുന്നോട്ട് പോകാൻ കഴിയാത്ത വിധം സ്വകാര്യ ബസ് മേഖല തകർച്ചയിലാണെന്ന് അസോസിയേഷൻ വ്യക്തമാക്കി.


​കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തുന്നത്. ഇത് കാരണം പ്രതിദിനം 3000 മുതൽ 4000 രൂപ വരെ വരുമാന നഷ്ടം ഉണ്ടാകുന്നുണ്ടെന്ന് ഉടമകൾ പറയുന്നു. ഇതിനൊപ്പം ഇന്ധനവില വർധനവ് കൂടിയായതോടെ സർവീസ് പൂർണ്ണമായും നഷ്ടത്തിലായി. ഈ സാഹചര്യത്തിൽ ഡീസലിന് സബ്‌സിഡി അനുവദിക്കുക, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജൂലൈ രണ്ടിന് കളക്ടറേറ്റിന് മുന്നിൽ സമരം സംഘടിപ്പിക്കുന്നത്.


​കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് സർവീസ് നടത്തുന്ന വയനാട് റൂട്ടിലും കോഴിക്കോട് - കുറ്റ്യാടി, കുന്നമംഗലം, താമരശ്ശേരി, മുക്കം, മാവൂർ, വടകര, കൊയിലാണ്ടി തുടങ്ങിയ പ്രധാന റൂട്ടുകളിലുമാണ് നിലവിൽ വലിയ നഷ്ടം നേരിടുന്നത്. ആയിരത്തി ഇരുന്നൂറോളം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന ജില്ലയിൽ, പ്രതിസന്ധിക്ക് പരിഹാരമുണ്ടായില്ലെങ്കിൽ വൈകാതെ തന്നെ സർവീസുകൾ പൂർണ്ണമായി നിലയ്ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും ബസുടമകൾ ആശങ്ക പ്രകടിപ്പിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK