കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം നൽകിയതിനെതിരെ സംസ്ഥാന സർക്കാരും ഇഡിയും സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. പ്രതിക്ക് ജാമ്യം ലഭിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ ഒത്താശ ചെയ്തുവെന്ന ഗുരുതര ആരോപണമുന്നയിച്ച് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഉത്തരവ്. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിനെതിരെയാണ് ഇരുവിഭാഗവും ഹൈക്കോടതിയെ സമീപിച്ചത്.
പ്രതിയെ കസ്റ്റഡിയിൽ ആവശ്യമില്ലെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം പരിഗണിച്ചായിരുന്നു സെഷൻസ് കോടതി മുൻപ് ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ, ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും, പ്രതിയുടെ മൊബൈൽ ഫോണിന്റെ ഫോറൻസിക് പരിശോധനാ റിപ്പോർട്ട് അടക്കം ലഭിക്കാനുണ്ടെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫലി കോടതിയിൽ വാദിച്ചു. പോലീസ് റിപ്പോർട്ട് പോലും കണക്കിലെടുക്കാതെയാണ് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ തെറ്റായ വിവരങ്ങൾ ധരിപ്പിച്ചതെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ നടക്കുന്ന ആദ്യത്തെ ആക്രമണമാണിതെന്നും, പ്രതിയുടെ പങ്ക് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്നും ഇഡിയുടെ അഭിഭാഷകനും കോടതിയെ അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റവരുടെ മെഡിക്കൽ രേഖകളെക്കുറിച്ച് ആരാഞ്ഞ കോടതി, ആവശ്യമെങ്കിൽ എതിർകക്ഷികൾക്ക് സത്യവാങ്മൂലം സമർപ്പിക്കാമെന്ന് നിർദേശിച്ചു. ഹർജികൾ വീണ്ടും ജൂലൈ 13-ന് കോടതി പരിഗണിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
































