കുറ്റ്യാടി: രാജ്യത്തെ മതസൗഹാർദം തകർക്കാനുള്ള ബോധപൂർവമായ നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്ന് കവിയും സാംസ്‌കാരിക പ്രവർത്തകനുമായ പി.എൻ. ഗോപീകൃഷ്ണൻ പറഞ്ഞു. അഹമ്മദ് മൂന്നാംകൈ രചിച്ച 'വന്ദേമാതരം ചരിത്രവും വിവാദവും' എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുസന്ന്യാസിമാരുടെ ഒരു കലാപത്തെ ചിത്രീകരിക്കുന്ന ബങ്കിംചന്ദ്ര ചാറ്റർജിയുടെ 'ആനന്ദമഠം' എന്ന നോവൽ ഹിന്ദുത്വദേശീയതയുടെ അടിത്തറയിൽ രൂപപ്പെട്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വന്ദേമാതരം ഗീതം മുഴുവനായും വിദ്യാലയങ്ങളിലും സർക്കാർ പൊതുചടങ്ങുകളിലും ആലപിക്കണമെന്ന് നിർബന്ധിക്കുന്നത് രാജ്യത്തെ സാമുദായിക ഐക്യം തകർക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ എഴുത്തുകാരൻ മൊയ്‌തു കണ്ണങ്കോടൻ അധ്യക്ഷത വഹിച്ചു. സാംസ്കാരിക രംഗത്തെ പ്രമുഖരായ ചന്ദ്രൻ പൂക്കാട്, കെ. പ്രേമൻ, കെ.ടി. സൂപ്പി, ജയചന്ദ്രൻ മൊകേരി, ടി. നാരായണൻ വട്ടോളി, ബാലൻ തളിയിൽ, അബ്ദുല്ല സൽമാൻ, സി.കെ. കരുണൻ, സി.എച്ച്. അഹമ്മദ്, അബ്‌ദുല്ലകോയ കണ്ണൻകടവ് തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
































