പാറക്കടവ്: ലഹരിക്കെതിരേയുള്ള പോരാട്ടത്തിൽ കളിക്കളങ്ങൾക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്നും അതിനാൽ നാടിന്റെ കായികയിടങ്ങൾ സജീവമാക്കണമെന്നും ഷാഫി പറമ്പിൽ എം.പി. പറഞ്ഞു. ഉമ്മത്തൂർ എസ്.ഐ. ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച 'മെറിറ്റ്-26' അനുമോദന സംഗമവും, വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഉന്നതവിജയ വിജയികളെ അനുമോദിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരായ പോരാട്ടം വിദ്യാർഥികളിൽനിന്ന് തന്നെ തുടങ്ങണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
2026-ലെ ഹയർസെക്കൻഡറി, എസ്.എസ്.എൽ.സി പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും യു.എസ്.എസ്, എൻ.എം.എം.എസ് ജേതാക്കളെയും ചടങ്ങുകളിൽ അനുമോദിച്ചു. വിവിധ പരീക്ഷകളിൽ മികവുനേടിയ പൂർവവിദ്യാർഥികൾക്കുള്ള ഉപഹാരങ്ങളും എം.പി. വിതരണം ചെയ്തു.
കേരള ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത ചെക്യാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കലിനെ ചടങ്ങിൽ ആദരിച്ചു. ഉമ്മത്തൂരിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ കെ.സി. റഷീദ്, മാനേജർ പി. മമ്മു, ഹെഡ്‌മാസ്റ്റർ ടി.കെ. ഖാലിദ് എന്നിവരും, കക്കട്ടിലിൽ നടന്ന ചടങ്ങിൽ ടി.കെ. ബിജു, സ്‌കൂൾ മാനേജർ അരയില്ലത്ത് രവി, എൻ.വി. ചന്ദ്രൻ എന്നിവരുൾപ്പെടെ നിരവധി ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക നേതാക്കളും പങ്കെടുത്തു സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
































