നടപ്പാതയിലെ അപകടക്കുഴി: പ്രശ്നപരിഹാരത്തിന് നടപടിയില്ലാതെ അധികൃതർ; യാത്രക്കാർ ഭീതിയിൽ

നടപ്പാതയിലെ അപകടക്കുഴി: പ്രശ്നപരിഹാരത്തിന് നടപടിയില്ലാതെ അധികൃതർ; യാത്രക്കാർ ഭീതിയിൽ
നടപ്പാതയിലെ അപകടക്കുഴി: പ്രശ്നപരിഹാരത്തിന് നടപടിയില്ലാതെ അധികൃതർ; യാത്രക്കാർ ഭീതിയിൽ
Share  
എഴുത്ത്

News desk

2026 Jun 30, 08:33 AM
r
sh
mn
RUBI
S
RM
dr
s
riji
pr
Adv .Lathikasreenivas
SR
jj
nis
ln
mod
kkn
ash

പേരാമ്പ്ര: ഇ.എം.എസ്. ആശുപത്രിക്കു മുൻവശത്ത് ചെമ്പ്ര റോഡരികിലെ നടപ്പാതയിലുള്ള പത്തടിയോളം താഴ്ചയുള്ള അപകടക്കുഴി മൂടാൻ നടപടിയില്ലാത്തത് കാൽനടയാത്രക്കാരെ വൻ ഭീതിയിലാഴ്ത്തുന്നു. അഴുക്കുചാലിനു മുകളിലൂടെ സ്ലാബിട്ട് ആളുകൾ നടക്കാൻ ഉപയോഗിക്കുന്ന സ്ഥലത്താണ് ഈ വലിയ കുഴിയുള്ളത്. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടുമണിയോടെ സ്ലാബിലൂടെ നടന്നുപോയ പേരാമ്പ്ര കാരയിൽ വിജയൻ (71) എന്ന വൃദ്ധൻ നേരെ ഈ കുഴിയിലേക്ക് വീണ് അപകടത്തിൽപ്പെട്ടിരുന്നു.

​വൈദ്യുത പോസ്റ്റ് സ്ഥാപിക്കാനായി എടുത്ത ഈ കുഴിയിൽ പോസ്റ്റ് ഇപ്പോഴുമുണ്ട്.


കേബിളുകൾ വട്ടത്തിൽ ചുറ്റിക്കെട്ടി വെച്ചിരിക്കുന്ന നിലയിലായതിനാൽ, കുഴിയിൽ വീണ വിജയൻ ഇതിൽ കുടുങ്ങിപ്പോവുകയായിരുന്നു. തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് കേബിൾ പാനലിന്റെ ഇരുമ്പ് ഭാഗങ്ങൾ ഏറെനേരം പ്രയത്നിച്ച് അകത്തിമാറ്റിയാണ് ഇദ്ദേഹത്തെ രക്ഷപെടുത്തിയത്. ആശുപത്രി പരിസരവും പ്രധാന കവലയുമായതിനാൽ നിരവധി പേർ സഞ്ചരിക്കുന്ന ഇവിടെ തെരുവുവിളക്കുകൾ പ്രകാശിക്കാത്തതിനാൽ രാത്രികാലങ്ങളിൽ പൂർണ്ണമായും ഇരുട്ടാണ്.


​അപകടം നടക്കുന്നതുവരെ യാതൊരുവിധ അപായസൂചനകളും ഇവിടെ സ്ഥാപിച്ചിരുന്നില്ല. നിലവിൽ അപകടത്തിന് ശേഷം ഒരു ചെറിയ റിബണും വടിയും കെട്ടി തിരിച്ചിട്ടുണ്ടെങ്കിലും രാത്രികാലങ്ങളിൽ ഇത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാൻ സാധ്യത കുറവാണ്. കുഴിയുള്ള സ്ഥലത്ത് ഇനിയൊരു അപകടം ഉണ്ടാകാത്ത വിധത്തിൽ ശാശ്വതമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ അടിയന്തര നടപടി വേണമെന്ന് സിവിൽ ഡിഫൻസ് വൊളന്റിയർ മുകുന്ദൻ വൈദ്യർ ആവശ്യപ്പെട്ടു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK