കോഴിക്കോട്: കോർട്ട്റോഡ് രണ്ടാംഗേറ്റിന് സമീപം മിഠായിത്തെരുവിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട വലിയൊരു കുഴി വ്യാപാരികളെയും യാത്രക്കാരെയും ഒരുപോലെ വലയ്ക്കുന്നു. സമീപത്തെ ബഹുനിലക്കെട്ടിടത്തിലേക്ക് ഹൈടെൻഷൻ ഭൂഗർഭ കേബിൾ കണക്ഷൻ നൽകുന്നതിനായി കെ.എസ്.ഇ.ബി. എടുത്ത കുഴിയാണ് ഇപ്പോൾ വൻ വിനയായി മാറിയിരിക്കുന്നത്. പൊതുവേ വീതികുറഞ്ഞ ഈ റോഡിൽ കുഴി രൂപപ്പെട്ടതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ ഇതിന് സമീപത്തെ നടപ്പാതയും ഇപ്പോൾ അപകടാവസ്ഥയിലാണ്.
കനത്ത മഴപെയ്ത് കുഴിയിൽ വെള്ളം നിറഞ്ഞതോടെ കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും ഇത് വലിയൊരു ഭീഷണിയായി മാറിയിരിക്കുകയാണ്. റോഡിലെ ഈ തടസ്സം കാരണം സമീപത്തെ കടകളിലേക്ക് ആളുകൾക്ക് എത്താൻ സാധിക്കാത്തത് തങ്ങൾക്ക് വൻ സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്നതായി പ്രദേശത്തെ വ്യാപാരികൾ പരാതിപ്പെടുന്നു. എന്നാൽ, നിലവിലുള്ള പ്രതിസന്ധി കണക്കിലെടുത്ത് എത്രയും വേഗം പണി പൂർത്തിയാക്കി റോഡ് പൂർവസ്ഥിതിയിലാക്കുമെന്ന് കെ.എസ്.ഇ.ബി. അധികൃതർ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
































