റോഡരികിലെ കുഴിയിൽവീണ് കാൽനടയാത്രക്കാരന് പരിക്ക്

റോഡരികിലെ കുഴിയിൽവീണ് കാൽനടയാത്രക്കാരന് പരിക്ക്
റോഡരികിലെ കുഴിയിൽവീണ് കാൽനടയാത്രക്കാരന് പരിക്ക്
Share  
എഴുത്ത്

News desk

2026 Jun 29, 08:01 AM
r
sh
mn
RUBI
S
RM
dr
s
riji
pr
Adv .Lathikasreenivas
SR
jj
nis
ln
mod
kkn
ash

പേരാമ്പ്ര: നഗരമധ്യത്തിൽ ഇ.എം.എസ്. സഹകരണ ആശുപത്രിക്ക് സമീപം ചെമ്പ്ര റോഡിലേക്ക് കടക്കുന്ന ഭാഗത്തെ റോഡരികിലെ കുഴിയിൽവീണ് കാൽനടയാത്രക്കാരന് പരിക്കേറ്റു. പേരാമ്പ്ര കാരയിൽ വിജയനാണ് (71) അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച്‌ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ചളിവെള്ളവും കേബിളുകളും നിറഞ്ഞ, ഒരുമീറ്റർ നീളവും രണ്ടാളുടെ താഴ്ചയുമുള്ള കുഴിയിലേക്കാണ് ഇദ്ദേഹം തലകീഴായി വീണത്.


​അപകടം കണ്ടയുടൻ ഓടിയെത്തിയ ലോറി ഡ്രൈവർ വിജയന്റെ ഷർട്ടിൽ പിടിച്ച് ഉയർത്തിപ്പിടിച്ചതാണ് വൻ ദുരന്തം ഒഴിവാക്കിയത്. തുടർന്ന് അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്നാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. രക്ഷാപ്രവർത്തനത്തിനിടെ ഒരു അഗ്നിരക്ഷാസേനാംഗത്തിനും പരിക്കേറ്റിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റ വിജയനെ ആദ്യം ഇ.എം.എസ്. സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


​ആശുപത്രി പരിസരമായതിനാൽ ഏറെ തിരക്കേറിയ ഈ ഭാഗത്ത് യാതൊരുവിധ അപായസൂചനകളും സ്ഥാപിക്കാതെയാണ് കുഴി തുറന്നിട്ടിരുന്നത്. പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ടതുകൊണ്ട് മാത്രമാണ് ജീവൻ രക്ഷിക്കാനായതെന്നും, അപകടഭീഷണിയുയർത്തുന്ന ഈ കുഴി എത്രയുംവേഗം മൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK